ദിവസവും കഴിച്ചാൽ ശരീരത്ത് മാറ്റങ്ങളുണ്ടാകും: അവക്കാഡോയുടെ ഈ ഗുണങ്ങളറിയുമോ?

ശാസ്ത്രീയമായി, ലോറേസി കുടുംബത്തിൽ പെട്ട പെർസിയ അമേരിക്കാന എന്നാണ് അവോക്കാഡോ അറിയപ്പെടുന്നത്  അറിയപ്പെടുന്നത്. ഇന്ത്യയിൽ ഇതിനെ “മഖൻഫൽ” എന്നും വിളിക്കുന്നു.

ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് അവക്കാഡോ. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ബീറ്റാ-സിറ്റോസ്റ്റെറോൾ, സ്റ്റിഗ്മാസ്റ്ററോൾ തുടങ്ങിയവയുടെ മികച്ച ഉറവിടമാണിത്. ശരീര വീക്കം നിയന്ത്രണത്തിലാക്കാൻ ഇവ സഹായിക്കുന്നു. എന്നും ഓരോ അവക്കാഡോ കഴിക്കുന്നത് ജോയിന്റ് പെയിൻ ഒഴിവാക്കുവാൻ സഹായിക്കുന്നു

ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂടാനും സഹായിക്കും. അതുപോലെ പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. അവക്കാഡോയുടെ ഗ്ലൈസിക് സൂചികയും കുറവാണ്.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ അവക്കാഡോ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ഓലീക് ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ഫൈബര്‍ ധാരാളം അടങ്ങിയ അവക്കാഡോ ദിവസവും കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും

Read More ഒന്നോ രണ്ടോ കാന്താരി ഇങ്ങനെ കഴിച്ചാൽ ഉയർന്ന കൊളസ്‌ട്രോൾ താനെ കുറയും: കാന്താരിയുടെ ഗുണങ്ങൾ അറിയാമോ?