തോമസ് ഐസക്കിനെ ചോദയം ചെയ്യാനുള്ള ഇഡിയുടെ അപ്പീല്‍ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഏപ്രില്‍ 26ന് അവസാനിക്കുമല്ലോ എന്ന് ചൂണ്ടിക്കാണിച്ച ഡിവിഷന്‍ ബെഞ്ച് അതിന് ശേഷം ചോദ്യം ചെയ്യാന്‍ ആവശ്യത്തിന് സമയമുണ്ടല്ലോ എന്ന് ഇ.ഡിയോട് ചോദിച്ചു. മസാല ബോണ്ടിലെ ഫെമ നിയമ ലംഘനത്തില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മരവിപ്പിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഇഡിക്ക് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
തോമസ് ഐസക്ക് ഹാജരായാല്‍ അന്വേഷണം പൂര്‍ത്തിയാക്കാമെന്നായിരുന്നു കോടതിയില്‍ ഇഡിയുടെ വാദം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ഐസക്കിന് നോട്ടീസ് നല്‍കിയെന്നായിരുന്നു ഇഡിയുടെ വാദം. സ്ഥാനാര്‍ത്ഥിയെന്ന കാരണത്താല്‍ അന്വേഷണം തടസപ്പെടുത്തരുതെന്നും ഇഡി വാദിച്ചു. ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
കിഫ്ബിയിലെ ഫെമ നിയമലംഘന കേസില്‍ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്കിയിരുന്നു. ചോദ്യം ചെയ്യണമെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിലപാട്. തോമസ് ഐസക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഇ ഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.