ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെ. കവിത സിബിഐ കസ്റ്റഡിയില്‍. ഏപ്രില്‍ 15 വരെ മൂന്ന് ദിവസത്തേക്കാണ് കവിതയെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം കവിതയെ സിബിഐ തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് കസ്റ്റഡിയില്‍ വിട്ടത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.
കവിത അഴിമതിയിലെ മുഖ്യ സൂത്രധാരില്‍ ഒരാളെന്നും, കവിതയ്ക്ക് ഇൻഡോ സ്പിരിറ്റ് കമ്ബനിയില്‍ ബിനാമി നിക്ഷേപം ഉള്ളതിന് ഡിജിറ്റല്‍ തെളിവ് ഉണ്ടെന്നും സിബിഐ പറഞ്ഞു. സിബിയുടെ റിമാൻഡ് റിപ്പോർട്ടില്‍ സൗത്ത് ഗ്രൂപ്പിന് ഡല്‍ഹിയില്‍ മദ്യ വ്യവസായം നടത്താൻ സഹായം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പണം ആവശ്യപ്പെട്ടന്നും പറയുന്നു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെ. കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 23 വരെ കോടതി നീട്ടിയിരുന്നു. 46കാരിയായ കവിതയുടെ ഇടക്കാല ജാമ്യ ഹര്‍ജി കോടതി തള്ളിക്കൊണ്ടായിരുന്നു ജുഡീഷ്യല്‍ കസ്റ്റഡി നീട്ടല്‍.
കവിതയ്ക്ക് ഇൻഡോ സ്പിരിറ്റ് കമ്ബനിയില്‍ ബിനാമി നിക്ഷേപം ഉള്ളതായി വാട്സ്‌ആപ്പ് ചാർട്ടഡ് അക്കൗണ്ടന്റ് ബുച്ചി ബാബുവിൻ്റെ വാട്സ്‌ആപ്പ് ചാറ്റില്‍ ഉണ്ടെന്ന് സി ബി ഐകോടതി അറിയിച്ചു. കവിതയുടെ അഭിഭാഷകൻ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനെ എതിർത്തു.
കവിതയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആളെ കോടതിയുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാനാകൂ എന്ന കവിതയുടെ അഭിഭാഷകന്റെ വാദം തള്ളിയ കോടതി, കവിതയെ 3 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.