തിരുവനന്തപുരം: 61 –ാം ദിവസം സെക്രട്ടറിയറ്റിന് മുന്നിൽ പെരുമഴയിൽ ശയനപ്രദിക്ഷണം നടത്തി സി.പി.ഒ റാങ്ക് ഹോൾഡേഴ്സ്. സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാൻ ഇരിക്കെയാണ് പ്രതിഷേധം ശക്തമാക്കിയത്. ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇരിക്കെ ഗതികെട്ടിരിന്നപ്പോഴാണ് മഴ പെയ്തത്. പ്രതീക്ഷയുടെ അവസാന സമരം എന്നോണം പെരുമഴയത്ത് സി.പി.ഒ റാങ്ക് ഉദ്യോഗാർത്ഥികൾ സമരം നടത്തി.
കഴിഞ്ഞ രണ്ടുമാസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലാണെങ്കിലും അനുകൂലമായ ഒരു നീക്കവും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായില്ല. വിവിധ പ്രതിഷേധത്തിന്റെ ഭാഗമായി മണ്ണ് തിന്നതും മുട്ടിലിഴഞ്ഞതും ശയനപ്രദക്ഷിണം നടത്തിയതുമൊക്കെ വെറുതെയായി എന്ന തോന്നലിലാണ് ഉദ്യോഗാര്‍ത്ഥികള്‍. അറുപതോളം ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരമാണ് ഒരു തീരുമാനവും ഇല്ലാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നത്.
ഏഴു ബറ്റാലിയനുകളിലായി 14000 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലാവധിയാണ് ഇന്ന് അവസാനിക്കാന്‍ പോകുന്നത്. ലിസ്റ്റില്‍ നിന്നും 32 ശതമാനം പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. എഴുപത് ശതമാനത്തോളം നിയമനം നടക്കേണ്ടിയിരുന്ന ലിസ്റ്റില്‍ നിന്നാണ് ഇത്രയും കുറവ് നിയമനം നടന്നത്. സിപിഒ റാങ്ക് ലിസ്റ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു സംഭവം. ഇനിയൊരു സിപിഒ പരീക്ഷ എഴുതാന്‍ പോലും ഇവരില്‍ പലരേയും പ്രായം അനുവദിക്കുന്നുമില്ല. നിസഹായമായ അവസ്ഥയിലാണ് ഇവര്‍ക്ക് സമരം അവസാനിപ്പിക്കേണ്ടി വരുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12നാണ് ലിസ്റ്റ് നിലവില്‍ വന്നത്. ഈ ഏപ്രില്‍ 12ന് കാലാവധി അവസാനിക്കുകയും ചെയ്യുന്നു. ഒരു വര്‍ഷമല്ല അഞ്ച് വര്‍ഷമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടമായത്. 2019ലാണ് വിജ്ഞാപനം ഇറങ്ങിയത്. കൊവിഡ് കാരണം നീണ്ടു പോയതാണ്. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, അവസാനം കായിക പരീക്ഷയും ഇവയെല്ലാം പാസായാണ് ഇവര്‍ റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയത്.