ഇപ്പോൾ ഒരു പുതിയ കേസിൽ, വെറും മൂന്നു മാസം മാത്രം പഴക്കമുള്ള മഹീന്ദ്ര ഥാറിന് തീപിടിച്ച സംഭവം പുറത്തുവന്നിരിക്കുന്നു. ഈ സംഭവത്തിൻ്റെ ചില ചിത്രങ്ങളും വീഡിയോകളും ഇൻ്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ സംഭവം നടന്നത് ഈ ജനുവരിയിലാണെന്നും എന്നാൽ ഇൻഷുറൻസ് ഉൾപ്പെടെ ലഭിക്കാതെ ഉടമ നീതി തേടി അലയുകയാണെന്നുമാണ് റിപ്പോര്‍ട്ടുകൾ.
മഹീന്ദ്ര ഥാർ അതിൻ്റെ മികച്ച ഓഫ്-റോഡിംഗ് കഴിവുകൾക്ക് ഇന്ത്യയിൽ ഏറ്റവും ആവശ്യമുള്ള വാഹനങ്ങളിൽ ഒന്നാണ്. അതിൻ്റെ പുതിയ 5-ഡോർ മോഡലിനായി രാജ്യം കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഒരു പുതിയ കേസിൽ, വെറും മൂന്നു മാസം മാത്രം പഴക്കമുള്ള ഒരു മഹീന്ദ്ര ഥാറിന് തീപിടിച്ച സംഭവം വെളിച്ചത്തു വന്നിരിക്കുന്നു. ഈ സംഭവത്തിൻ്റെ ചില ചിത്രങ്ങളും വീഡിയോകളും ഇൻ്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അടുത്തിടെ വന്ന ഒരു യൂട്യൂബിൽ വീഡിയോയിൽ രാജസ്ഥാനിൽ ഒരു ഥാറിന് തീപിടിക്കുന്നത് കാണിക്കുന്നു. വ്ലോഗർ പ്രതീക് സിംഗ് യൂട്യൂബ് ചാനലിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വെള്ള നിറത്തിലുള്ള ഈ ഥാർ 4×4 ഡീസൽ വേരിയൻ്റാണ്. അത് വാങ്ങി മൂന്ന് മാസത്തിന് ശേഷം തീപിടിക്കുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ സംഭവം നടന്നത് ഈ ജനുവരിയിലാണെന്നും ഇൻഷുറൻസ് ഉൾപ്പെടെ ലഭിക്കാതെ ഉടമ നീതി തേടി അലയുകയാണെന്നുമാണ് റിപ്പോര്‍ട്ടുകൾ.
രാജസ്ഥാനിലെ അനുപ്ഗഢ് ജില്ലയിലെ റൗള പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം. ഇതേക്കുറിച്ച് വാഹന ഉടമ ജഖദ്‌വാലി സ്വദേശിയായ ലോകേഷ് കുമാർ പറയുന്നത് ഇങ്ങനെ. “2023 ഒക്ടോബറിലാണ് മഹീന്ദ്ര ഥാർ ഡെലിവറി എടുക്കുന്നത്. 2024 ജനുവരി 18ന് വീട്ടിൽ നിന്ന് ഇതേ മഹീന്ദ്ര ഥാർ എസ്‌യുവിയിൽ സഹോദരനൊപ്പം റാവലമണ്ടിയിലേക്ക് പോകുകയായിരുന്നു. വഴിയിൽ കാറിൻ്റെ വേഗത കുറഞ്ഞു. പെട്ടെന്ന് ഡാഷ്‌ബോർഡിൽ നിന്ന് പുക ഉയരാൻ തുടങ്ങി”
തനിക്ക് എന്തെങ്കിലും മനസ്സിലാകും മുമ്പ്, നിമിഷങ്ങൾക്കകം കാറിൽ അതിവേഗം പുക പടരാൻ തുടങ്ങിയെന്ന് ലോകേഷ് പറഞ്ഞു. അതോടെ കാറിൻ്റെ എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്ത് കാറിൽ നിന്ന് ഇറങ്ങി ഓടി. ഇതിനിടെ വാഹനം പുകയും തീയും കൊണ്ട് മൂടി. കുറച്ച് സമയത്തിനുള്ളിൽ തീ വാഹനത്തിൽ മുഴുവൻ പടർന്നു. ലോകേഷ് ഇതിനിടെ ഫയർഫോഴ്‌സിനെ ഫോണിൽ വിവരമറിയിച്ചെങ്കിലും ഫയർഫോഴ്‌സിന് സ്ഥലത്തെത്താനായില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും അപ്പോഴേക്കും വാഹനം മുഴുവൻ കത്തിനശിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ 16 ന് ഗംഗാനഗറിലെ വിഡി മോട്ടോഴ്‌സിൽ നിന്ന് കറുത്ത നിറമുള്ള മഹീന്ദ്ര ഥാർ എസ്‌യുവി വാങ്ങിയതായി ലോകേഷ് പറഞ്ഞു. ഇതിനായി അദ്ദേഹം 18.70 ലക്ഷം രൂപ അടച്ചിരുന്നു. എന്നാൽ മൂന്ന് മാസത്തിനുള്ളിൽ വാഹനം കത്തിനശിച്ചു. സംഭവദിവസം എസ്‌യുവിയിൽ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കാറിൻ്റെ ഡാഷ്‌ബോർഡിൽ എഞ്ചിൻ ലൈറ്റും മിന്നിമറയുന്നുണ്ടായിരുന്നുവെന്ന് ലോകേഷ് പറഞ്ഞു.
സംഭവത്തിന് ശേഷം ലോക്കൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പോലീസിൽ നൽകിയ റിപ്പോർട്ട് അനുസരിച്ച്, 2024 ജനുവരി 18 ന് രാവിലെ 9:30 ഓടെ ഗൗശാല റാവലമണ്ടിക്ക് സമീപം മഹീന്ദ്ര താർ എസ്‌യുവിക്ക് പെട്ടെന്ന് തീപിടിച്ചു. എന്നാൽ തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇൻഷുറൻസ് കമ്പനി പറയുന്നത്
മഹീന്ദ്ര ഥാന് തീപിടിച്ച വിവരം അറിഞ്ഞ് ലോക്കൽ പോലീസും സ്ഥലത്തെത്തിയെന്ന് ലോകേഷ് പറയുന്നു. ഇത് കൂടാതെ, കുറച്ച് ദിവസങ്ങൾക്ക് ശേഷം, എസ്ബിഐ ജനറൽ ഇൻഷുറൻസിലെ (കാർ ഇൻഷുറൻസ്) ചില ജീവനക്കാരും സ്ഥലം പരിശോധിക്കാൻ എത്തി. സംഭവസ്ഥലത്ത് നിന്ന് കാറിൻ്റെ ചാരത്തിൻ്റെയും വയറുകളുടെയും മറ്റും സാമ്പിളുകൾ എടുത്ത് അന്വേഷിക്കാമെന്ന് പറഞ്ഞ് പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനത്തിൽ നിന്ന് പെട്രോൾ ലീക്കായതിൻ്റെ തെളിവ് ലഭിച്ചതായി ഫോണിലൂടെ അറിയിച്ചതായി ലോകേഷ് പറഞ്ഞു.
എന്നാൽ, ഇൻഷുറൻസ് കമ്പനി ഇത് രേഖാമൂലം നൽകുന്നില്ലെന്നും ലോകേഷ് പറയുന്നു. കാറിൽ പെട്രോളും മറ്റും ഉണ്ടായിരുന്നില്ലെന്ന് ലോകേഷ് ഉറപ്പിച്ചുപറയുന്നു. ഡീലർഷിപ്പ് വാഹനത്തിൽ സ്ഥാപിച്ചിട്ടുള്ള ആക്‌സസറികളും മറ്റും ഒന്നുതന്നെയാണെന്നും അദ്ദേഹം പറയുന്നു. ഇതുകൂടാതെ, കാറിൽ ആഫ്‍റ്റർ മാർക്കറ്റ് ജോലിയൊന്നും ചെയ്‍തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഈ സംഭവം നടന്ന് ഏകദേശം മൂന്നുമാസം കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ കാറുമായും ഇൻഷുറൻസ് കമ്പനിയുമായും ബന്ധപ്പെടാൻ തുടർച്ചയായി ശ്രമിക്കുകയാണെന്ന് ലോകേഷ് പറയുന്നു. എന്നാൽ ഥാറിന് തീപിടിച്ചത് എങ്ങനെയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ, ഇത് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
സമീപകാലത്ത് ഇത് രണ്ടാം തവണയാണ് ഥാറിന് തീപിടിക്കുന്നത്. ഹരിയാനയിലെ ഒരു ഥാറിന് തീപിടിച്ച ഈ സംഭവത്തിലും ഇൻഷുറൻസ് കമ്പനിയും ഡീലർഷിപ്പും ഉടമയ്ക്ക് എന്തെങ്കിലും സഹായം നൽകുന്നതിൽ നിന്ന് പിന്മാറിയെന്നും റിപ്പോർട്ടുകൾ പറയുന്നു.