പിസ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. കഴിക്കാൻ തോന്നിയാലോ, പുറത്തു പോയി കഴിക്കുകയും വേണം. വീട്ടിൽ ഓവനില്ലാത്തവർക്ക് പിസ തയ്യാറാക്കാൻ കഴിയില്ല എന്ന ഒരു ചിന്ത കാരണമാണ് പലരും പുറത്തുപോയി പിസ കഴിക്കുന്നത്. എന്നാൽ ഇനി പൈസ കഴിക്കാൻ പുറത്തുപോകേണ്ട. ഓവനില്ലാതെയും വീട്ടിൽ പിസ തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് പൊടി അല്ലെങ്കില്‍ മൈദാ മാവ് – 1 1/4 കപ്പ്
- ബേക്കിംഗ് സോഡ – 1/4 ടേബിള്‍സ്പൂണ്‍
- പഞ്ചസാര – 1/2 ടീസ്പൂണ്‍
- ഉപ്പ് – 1/4 ടീസ്പൂണ്‍
- ഒലിവ് ഓയില്‍ അല്ലെങ്കില്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ – 2 ടേബിള്‍സ്പൂണ്‍
- വെള്ളം + 2 ടേബിള്‍സ്പൂണ്‍ – 1/3 കപ്പ്
- യോഗര്‍ട്ട് – 2 ടേബിള്‍സ്പൂണ്‍
ടോപ്പിങ്ങിനായി ആവശ്യമായത്
- കാപ്‌സിക്കം – 1/2 കപ്പ്
- ഉള്ളി – 1/4 കപ്പ്
- ഒലിവ് – 2 ടേബിള്‍സ്പൂണ്‍
- മിക്‌സ് പച്ചക്കറികള്‍ -2 ടേബിള്‍സ്പൂണ്‍
- മുളക് ചെറുതായി അരിഞ്ഞത് – 1/4 ടേബിള്‍സ്പൂണ്‍
- ചീസ് – 3-4 സ്ലൈസ്
പിസ്സ സോസ് തയ്യറാക്കാനാവശ്യമായ ചേരുവകൾ
- തക്കാളി – 300 ഗ്രാം
- തക്കാളി – അല്ലെങ്കില്‍ 3 വലിയ
- ഉള്ളി – 1/2 ചെറിയ
- വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
- ഒലിവ് ഓയില്‍ – 11/2 ടേബിള്‍സ്പൂണ്‍
- മുളക് അരിഞ്ഞത് – 1/2 മുതല്‍ 3/4 വരെ ടേബിള്‍സ്പൂണ്‍
- മുളകുപൊടി – 1/4 ടീസ്പൂണ്‍
- ഉപ്പ് – പാകത്തിന്
- മിക്‌സ് പച്ചക്കറികള്‍ – 1/2 ടേബിള്‍സ്പൂണ്‍
- ഒറിഗാനോ – 1/2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൈദ അല്ലെങ്കില്‍ ഗോതമ്പ് പൊടിയിലേക്ക്, ഉപ്പ്, പഞ്ചസാര എന്നിവ മിക്‌സ് ചെയ്യുക. ഇതിലേക്ക് വെള്ളവും എണ്ണയും യോഗര്‍ട്ടും ചേര്‍ത്ത് മാവ് കുഴച്ച് പിസ വട്ടത്തില്‍ ആക്കിയെടുക്കുക. ശേഷം മൂടി വെച്ച് ഒരു മണിക്കൂര്‍ വെക്കുക.
പിസ്സ സോസ് തയ്യാറാക്കാം
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ബാക്കിയുള്ള ചേരുവകള്‍ മിക്‌സ് ചെയ്യുക ഇതിലേക്ക് തക്കാളി സോസ് മിക്‌സ് ചെയ്യുക. ശേഷം തീ കെടുത്തുക.
പിസ്സയെ 2-3 ഭാഗങ്ങളായി വിഭജിക്കുക (ചപ്പാത്തിയേക്കാള്‍ അല്‍പ്പം കട്ടിയുള്ളതായിരിക്കണം) ശേഷം തവ ചൂടാക്കി ഇതിലേക്ക് കുഴച്ച് വെച്ചിരിക്കുന്ന മാവ് മൂടി വെച്ച് വേവിച്ചെടുക്കുക. സോസ് ഇതിന് മുകളില്‍ ഒരു വശത്തേക്ക് ചേര്‍ക്കുക, ശേഷം അരിഞ്ഞ പച്ചക്കറികള്‍ ചേര്‍ക്കുക, ചീസ് പരത്തുക, ചീസ് ഉരുകുന്നത് വരെ വേവിക്കുക. പിസ തയ്യാർ.