ചിക്കൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. ചിക്കനിൽ തന്നെ വ്യത്യസ്ത പരീക്ഷിക്കുന്നവരായിരിക്കും പലരും. ക്രിസ്പി ചിക്കനോട് താല്‍പര്യമില്ലാത്ത ചിക്കന്‍ പ്രേമികളുണ്ടാകില്ല. ഇനി ഇവ റെസ്റ്റോറന്റുകളില്‍ പോയി വാങ്ങിക്കഴിക്കേണ്ട ആവശ്യ ഹോട്ട് ചിക്കൻ ക്രിസ്പ്.
ആവശ്യമായ ചേരുവകൾ
- ബോണ്‍ലെസ് ചിക്കന്‍-1 കിലോ
- കോണ്‍ഫ്‌ളോര്‍-5 ടേബിള്‍ സ്പൂണ്‍
- മൈദ-5 ടേബിള്‍ സ്പൂണ്‍
- സോയാസോസ്-2 ടേബിള്‍ സ്പൂണ്‍
- ചില്ലി സോസ്-2 ടേബിള്‍ സ്പൂണ്‍
- വിനെഗര്‍-2 ടേബിള്‍ സ്പൂണ്‍
- മസ്റ്റാര്‍ഡ് സീഡ് പൗഡര്‍-1 ടീസ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- വെളുത്തുള്ളി – 6 അല്ലി
- ചിക്കന്‍ ക്യൂബ് – 5
- ഉപ്പ്
- ചൈനീസ് സാള്‍ട്ട്
- ഓയില്‍
തയ്യറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി കുക്കുറില്‍ വച്ച് ഉപ്പ്, ചൈനീസ് ഉപ്പ്, വിനെഗര്‍, വെളുത്തുള്ളി അരിഞ്ഞത്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ആവി കയറ്റുക. ഒന്ന് സോഫ്റ്റാകുന്നതുവരെ സ്റ്റീം ചെയ്യണം. മറ്റൊരു ബൗളില്‍ മുട്ട, സോയാസോസ്, ചില്ലി സോസ്, കടുകുപൊടി, കോണ്‍ഫ്‌ളോര്‍, മൈദ, ചിക്കന്‍ക്യൂബ് എന്നിവ ചേര്‍ത്തിളക്കുക. ഇതില്‍ സ്റ്റീം ചെയ്ത ചിക്കൻ കഷ്ണങ്ങള്‍ ചേർത്ത് പുരട്ടി വറുത്തെടുത്തൽ ഹോട്ട് ചിക്കൻ ക്രിസ്പ്സ് തയ്യാർ.