Bigg Boss Malayalam Season 6: നോറയ്‌ക്കെതിരെ കൈയ്യേറ്റത്തിന് മുതിര്‍ന്നു: ജാൻമോണിക്ക് അവസാന താക്കിതുമായി ബിഗ്ബോസ്

മലയാളം ബിഗ് ബോസ് സീസണ്‍ 6 ല്‍ സായിക്ക് പിന്നാലെ ജാന്‍മോണിക്കും അവസാന താക്കീതുമായി ബിഗ് ബോസ്. നോറയ്ക്കെതിരെ കൈയ്യേറ്റത്തിന് മുതിര്‍ന്നതിനാണ് ബിഗ് ബോസ് ജാന്‍മോണിയെ വീട്ടില്‍ എല്ലാവരെയും വിളിച്ചിരുത്തി താക്കീത് നല്‍കിയത്.

മോണിംഗ് ടാസ്കില്‍ ബിഗ് ബോസ് നിങ്ങള്‍ ഈ വീട്ടില്‍ എത്താന്‍ ഇഷ്ടപ്പെടാത്ത ഒരു പൊസിഷന്‍ ആരുടെതാണ്. എന്തു കൊണ്ട് എന്നതായിരുന്നു ടാസ്ക്. അതിനെ തുടര്‍ന്ന് ജാന്‍മോണിയുടെ നിലപാടിലേക്ക് തനിക്ക് ഒരു താല്‍പ്പര്യവും ഇല്ലെന്നും. താന്‍ ഇതാണെന്ന് പറഞ്ഞ് അവര്‍ എന്തു പറയുന്ന രീതിയാണ് ഇവിടെ നടക്കുന്നതെന്ന് നോറ തുറന്നടിച്ചു. അപ്പോള്‍ തന്നെ ജാന്‍മോണി പ്രകോപിത ആയെങ്കിലും ക്യാപ്റ്റന്‍ ജാസ്മിനും മറ്റും അനുനയിപ്പിച്ചു.

പിന്നീട് മോണിംഗ് ടാസ്ക് കഴിഞ്ഞയുടന്‍ ജാസ്മിനോട് നോറയെക്കുറിച്ച് പറഞ്ഞ് ജാന്‍മോണി കടന്നുവന്നു. അപ്പോള്‍ പറയാനുള്ളത് മുഖത്ത് നോക്കി പറയാന്‍ നോറ പറഞ്ഞു. തുടര്‍ന്ന് ഇരുവരും വാക്പോരായി. അതിനിടയില്‍ നോറയ്ക്കെതിരെ ജാന്‍മോണി പാഞ്ഞടുത്തു. ചിലര്‍ ഇടയ്ക്ക് നിന്നതിനാല്‍ കൈയ്യാങ്കളി ഉണ്ടായില്ല.

ഇതോടെ ബിഗ് ബോസ് ഇടപെട്ടു. വന്ന് എല്ലാവരോടും ലീവിംഗ് റൂമില്‍ ഇരിക്കാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് അടങ്ങിയിരിക്കാനും അറിയാം അല്ലെ എന്നാണ് ബിഗ് ബോസ് സംസാരിച്ച് തുടങ്ങിയത്.ഒരു അനിഷ്ട സംഭവത്തിന്‍റെ ഫലം എല്ലാവരും കണ്ടതല്ലെ വീണ്ടും എന്താണ് ഇത്.

ജാന്‍മോണി ഇത് അവസാന താക്കീതാണ്, ഇനി നടപടിയാണ് എന്ന് ബിഗ് ബോസ് പറഞ്ഞു. എല്ലാവരും ഇത് ഒരു തക്കീതായി തന്നെ എടുക്കണമെന്നും ബിഗ് ബോസ് പറഞ്ഞു. പിന്നീട് നോറ സംഭവത്തില്‍ പവര്‍ ടീമിനോട് പരാതി പറഞ്ഞു. ജാന്‍മോണിയെ അന്‍സിബ തണുപ്പിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.

Read also: പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു: ‘സുരേശനും സുമലതയും’ ട്രെയ്‌ലർ പുറത്തുവിട്ടു