ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണം കഴിക്കണം. നല്ല ആരോഗ്യത്തിനായി ദിവസേനയുള്ള ഭക്ഷണത്തില്‍ സാലഡുകള്‍ ഉള്‍പ്പെടുന്നത് വളരെ നല്ലതാണ്. എന്നാല്‍ പലർക്കും വെജിറ്റബിള്‍ സാലഡ് കഴിച്ച് മടുപ്പ് തോന്നി തുടങ്ങിയിട്ടുണ്ടാകും. ഇത്തവണ ഒരു ചിക്കൻ സാലഡ് ആക്കിയാലോ?
ആവശ്യമായാ ചേരുവകൾ
- അര കപ്പ് വേവിച്ച ബോണ്‍ലസ് ചിക്കന്‍ ബ്രസ്റ്റ് (കഷ്ണങ്ങളാക്കിയത്)
- അര കപ്പ് ഉണക്ക മുന്തിരി
- 1 കപ്പ് സീഡ് ലസ് മുന്തിരി
- 1 വലിയ ആപ്പിള്‍ (കഷ്ണങ്ങളാക്കിയത്)
- ഒന്നര കപ്പ് സെലാരി (കഷ്ണങ്ങളാക്കിയത്)
- 2 ഗ്രീന്‍ ഓനിയന്‍ (കഷ്ണങ്ങളാക്കിയത്)
- ഒരു കൈ നിറയെ ലെറ്റൂസ് ലീവ്‌സ്)
- അര കപ്പ് നിലകടല (അലങ്കരിക്കാന്‍)
- അര കപ്പ് തൈര്
- കാല്‍ കപ്പ് പുതീന ചട്‌നി
- മുക്കാല്‍ ടീ സ്പൂണ്‍ കറി പൗഡര്‍
തയ്യറാക്കുന്ന വിധം
ഒരു വലിയ കപ്പെടുത്ത് ചിക്കന്‍, ഉണക്ക മുന്തിരി, മുന്തിരി, ആപ്പിള്‍, സെലാരി, ഗ്രീന്‍ ഓനിയന്‍ എന്നിവ യോജിപ്പിക്കുക. മറ്റൊരു കപ്പെടുത്ത് തൈര്, പുതീന ചട്‌നി, കറി പൗഡര്‍ എന്നിവ യോജിപ്പിക്കുക. ശേഷം രണ്ടാമത്തെ ചേരുവ ചിക്കന്‍ മിക്‌സിന്റെ മുകളിലേക്ക് ഒഴിക്കുക. സ്വാദ് എല്ലായിടത്തും കൃത്യമായി എത്താനായി ഈ കൂട്ട് യോജിപ്പിക്കുക. ഇത് അടച്ചുവെച്ച് ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ സൂക്ഷിക്കുക. ഈ ചിക്കന്‍ സാലഡ് ഫ്രിഡ്ജില്‍ നിന്നും എടുത്ത് ലെറ്റൂസ് ലീവ്‌സ് മുകളില്‍ വിതറുക , നിലകടല വിതറി അലങ്കരിച്ച ശേഷം ഒരു മണിക്കൂര്‍ കൂടി ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വിളമ്പാവുന്നതാണ്.