മാങ്ങയും സ്ട്രോബറിയും വേനല്‍ക്കാല പഴങ്ങളാണ്. അതുകൊണ്ട് തന്നെ ഇവ ഇപ്പോൾ സുലഭമായി ലഭിക്കും. ഇവ ഉപയോഗിച്ച് ഒരു മംഗോ സ്ട്രോബറി ഷേക് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- 1 കപ്പ് തേങ്ങപ്പാല്‍
- 1 പഴം തൊലികളഞ്ഞ് അരിഞ്ഞത്
- 1 മാങ്ങ തൊലികളഞ്ഞ് അരിഞ്ഞത്
- 5 വലിയ സ്ട്രോബെറി ചെറുകഷ്ണങ്ങളാക്കിയത്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവളും കൂടി മിക്സിയിലിട്ട് അടിച്ച് യോജിപ്പിക്കുക. ഇത് തണുപ്പിക്കണമെങ്കില്‍ അവസാനം കുറച്ച് ഐസ് ക്യൂബ് ചേർക്കുക. മിക്സിയിലിടുന്നതിന് മുമ്പ് പഴങ്ങള്‍ തണുപ്പിക്കുകയും ചെയ്യാം.