മാതള നാരങ്ങയില്‍ ഇരുമ്പും ബെറിയില്‍ ആന്റിഓക്സിഡന്റും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഷേക്ക് ഒരു ഹെൽത്തി ഷേക്ക് ആയിരിക്കും. തയ്യാറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- 2 കപ്പ് പലതരം ബെറികള്‍
- 1 കപ്പ് മാതളനാരങ്ങ
- 1 പഴം
- അരകപ്പ് കോട്ടേജ് ചീസ്
- അര കപ്പ് വെള്ളം
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി മിക്സിയിലിട്ട് അടിച്ച് യോജിപ്പിക്കുക. കിടിലൻ ടേസ്റ്റിൽ മാതള നാരങ്ങ, ബെറി ഷേക് തയ്യാർ.