പഴത്തിൽ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഷേക് വ്യായാമത്തിന് ശേഷം കുടിക്കാന്‍ വളരെ നല്ലതാണ്. ഹെൽത്തിയായിട്ടുള്ള പഴം ഷേക്ക് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- അര കപ്പ് പാല്
- 1 ടേബിള്‍ സ്പൂണ്‍ തേന്‍
- 1 ടീസ്പൂണ്‍ ജാതിക്കപൊടി
- 1 വലിയ പഴം
- 1 കപ്പ് തൈര്
തയ്യാറാക്കുന്ന വിധം
തൈര് ഒഴികെ ബാക്കിയെല്ലാ ചേരുവകളും മിക്സിയിലിട്ട് നന്നായി അടിക്കുക. ശേഷം തൈര് ഒഴിച്ച് വീണ്ടും അടിച്ച് നന്നായി യോജിപ്പിക്കുക. രുചികരവും ഹെൽത്തിയുമായ പഴം ഷേക്ക് തയ്യാർ.