ഇരുമ്പും ആന്റി ഓക്സിഡന്റും നിറഞ്ഞതാണ് ആപ്പിള്‍ അവൊക്കാഡോ ഷേക്. രുചിയിലും ആരോഗ്യത്തിലും മുന്നിൽ തന്നെയാണ് ഈ ഷേക്ക്.
ആവശ്യമായ ചേരുവകള്‍
- ഒന്നര കപ്പ് ആപ്പിള്‍ നീര്
- രണ്ട് കപ്പ് ചീര അരിഞ്ഞത്
- 1 ആപ്പിള്‍ തൊലി കളയാതെ അരിഞ്ഞത്
- അര അവക്കാഡോ അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ശരിയായ യോജിപ്പില്‍ എത്തുന്നത് വരെ ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്സിയില്‍ അടിക്കുക. ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കുക. രുചികരമായ ആപ്പിൾ അവകാഡോ ഷേക്ക് തയ്യാർ.