വേനലിൽ ശരീരമൊന്ന് തണുക്കാൻ വെള്ളരിക്ക, ആപ്പിള്‍, പുതിന ഷേക്‌

വേനൽ കാലമല്ലേ, ശരീരമൊന്ന് തണുക്കാൻ ജ്യൂസുകളും ഷേക്കുകളുമെല്ലാം അത്യാവശ്യമാണ്. വേനല്‍ക്കാലത്ത്‌ തണുപ്പ്‌ നല്‍കാന്‍ വെള്ളരിക്ക വളരെ നല്ലതാണ്‌. എന്നാൽ ഒരു വെള്ളരിക്ക ആപ്പിൾ മിന്റ് ഷേക്ക് തയ്യറാക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • 2 തൊലികളഞ്ഞ വെള്ളരിക്ക അരിഞ്ഞത്‌
  • അര ആപ്പിള്‍ അരിഞ്ഞത്‌ കാല്‍ കപ്പ്‌
  • വെള്ളം
  • കാല്‍ കപ്പ്‌ പുതിന

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചേര്‍ത്ത്‌ ഒരു മിനിട്ട്‌ നേരം മിക്‌സിയില്‍ അടിക്കുക. ഷേക്‌ തയ്യാര്‍.