പാനിപുരി പോലെ തന്നെ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബേല്‍പുരി. നോര്‍ത്തിന്ത്യന്‍ തെരുവോരങ്ങളിലും ചില സൗത്ത് ഇന്ത്യന്‍ സ്ഥലങ്ങളിലും കാണപ്പെടുന്ന ഒന്ന്. ഇപ്പോൾ കേരളത്തിലും ലഭ്യമാണ്. തെരുവോരങ്ങളിൽ ആയതുകൊണ്ടുതന്നെ ചിലർ ഇത് വാങ്ങി കഴിക്കാറില്ല. എന്നാൽ ഇനി പുറത്തുനിന്നും കഴിക്കേണ്ട. വീട്ടിൽത്തന്നെ ബേല്‍പുരി തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- പൊരി-ഒരു ബൗള്‍
- സേവ-ഒരു ബൗള്‍
- സവാള-1
- തക്കാളി-അരക്കഷ്‌ണം
- ചില്ലി ടൊമാറ്റോ
- സോസ്-1 ടേബിള്‍ സ്‌പൂണ്‍
- ചാട്ട് മസാല-1 ടേബിള്‍ സ്‌പൂണ്‍
- ഉപ്പ്
- മല്ലിയില
തയ്യറാക്കുന്ന വിധം
അടപ്പുള്ള ഒരു ബൗളിലോ പാത്രത്തിലോ സവാള അരിഞ്ഞു ചേര്‍ക്കുക. ഇതില്‍ തക്കാളി അരിഞ്ഞതും ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്കു മല്ലിയില ചേര്‍ത്തിളക്കണം. ഇതിലേയ്‌ക്ക് പൊരി, സേവ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക് ചാട്ട് മസാല, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്കു സോസ് ചേര്‍ത്തിളക്കി പാത്രമടച്ച് നല്ലപോലെ കുലുക്കാം.\. ബേല്‍പുരി തയ്യാര്‍.