ചൈനീസ് രുചിയിലൊരു ഫ്രൈഡ് റൈസ് തയ്യാറാക്കാം

ചൈനീസ് രുചി ഇഷ്ടപെടുന്ന ധാരാളം പേരുണ്ട്. ചൈനീസ് ഭക്ഷണങ്ങളെ രുചികരമാക്കുന്നത് മിക്കപ്പോഴും സോസുകളാണ്. സോസുകളാണ് പ്രധാനമായും ചൈനീസ് ഭക്ഷണങ്ങളിലെ മുഖ്യചേരുവ. ചൈനീസ് രുചിയിലൊരു ഫ്രൈഡ് റൈസ് തയ്യറാക്കി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ബസ്മതി റൈസ് -1 കപ്പ്
  • സവാള – 2
  • ക്യാപ്‌സിക്കം – 1
  • ക്യാരറ്റ് – 2
  • പച്ചമുളക് – 3
  • സോയാസോസ് – 1ടീസ്പൂണ്‍
  • ചില്ലി സോസ് -1 ടീസ്പൂണ്‍
  • ടൊമാറ്റോ സോസ് -1 ടീസ്പൂണ്‍
  • കുരുമുളകുപൊടി – അര ടീസ്പൂണ്‍
  • ഉപ്പ്
  • എണ്ണ

തയ്യറാക്കുന്ന വിധം

വെള്ളം പാകത്തിനു ചേര്‍ത്ത് അരി വേവിയ്ക്കുക. കൂടുതല്‍ വേവരുത്. ഒരു പാനില്‍ എണ്ണ ചേര്‍ത്ത് പച്ചക്കറികള്‍ മുറിച്ച് ഫ്രൈ ചെയ്യുക. ഇതിലേയ്ക്ക് ഉപ്പ്, കുരുമുളകു പൊടി, പച്ചമുളക്, സോയാസോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കണം. ഈ കൂട്ടിലേക്ക് അല്‍പം കഴിയുമ്പോള്‍ വേവിച്ചു വച്ച ചോറ് ചേര്‍ത്തിളക്കുക.

ചോറിന് അനുസരിച്ച് സോസുകളുടെ അളവില്‍ വ്യത്യാസം വരുത്താം. സ്പ്രിംഗ് ഒണിയന്‍ തണ്ട് അരിഞ്ഞ് അലങ്കരിയ്ക്കാം. ചൈനീസ് ഫ്രൈഡ് റൈസ് ത്യ്യാര്‍.