അധികം കുഴിയില്ലാത്ത പരന്ന മൺചട്ടിയിൽ വിറകടുപ്പിൽ വെച്ചാണ് സാധാരണയായി ഓട്ടട തയ്യറാക്കാർ. പ്രഭാത ഭക്ഷണമായും വൈകുന്നേരം ചായക്ക് കഴിക്കാനുമെല്ലാം ഇത് തയ്യറാക്കാറുണ്ട്. പേരുപോലെ തന്നെയാണ് ഇതിന്റെ രൂപവും. തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പച്ചരി – ഒരു കപ്പ്
- തേങ്ങ ചിരകിയത് – ഒരുകപ്പ്
- ചോറ്- അരകപ്പ്
- വെളിച്ചെണ്ണ – ഒരുടേബിൾസ്പൂൺ
- ഉപ്പ് വെള്ളം – ഒരുകപ്പ്
തയ്യാറാക്കുന്നവിധം
രണ്ടോ മൂന്നോ മണിക്കൂർ കുതിർത്തെടുത്ത അരി കഴുകി മിക്സിജാറിൽ ഇട്ട് ഒരുകപ്പ് വെള്ളവും അരകപ്പ് ചോറും ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കണം. (താല്പര്യമുണ്ടെങ്കിൽ ഒരു മുട്ടകൂടി ചേർക്കാം ). ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ച് എടുത്തുവെച്ച വെളിച്ചെണ്ണയും തേങ്ങായും ചേർത്തിളക്കി ഒരു മീഡിയം ലൂസിൽ മാറ്റിവെക്കണം. ഇനി വിറകടുപ്പ് കത്തിച്ച് ചട്ടി വെച്ച് കൊടുക്കാം. നല്ലപോലെ ചൂടായാൽ മാവ് ഇഷ്ടമുള്ള വട്ടത്തിൽ ഒഴിച്ചുകൊടുക്കാം. അടച്ചുവെച്ച് രണ്ടുമിനിറ്റ് മീഡിയം തീയിൽവെച്ച് ചുട്ടെടുക്കാം (വലുപ്പത്തിനും ചൂടിനും അനുസരിച് സമയത്തിന് അല്പം ഏറ്റകുറച്ചിൽ വരാം ) തേങ്ങാപാൽ പഞ്ചസാര ചേർത്തോ ഇഷ്ടമുള്ള കറി കൂട്ടിയോ കഴിക്കാം.