അടിപൊളിയും ടേസ്റ്റിയുമായ ഒരു ഗീ റൈസ് റെസിപ്പി. തുടക്കക്കാർക്കും ബാച്ചിലേഴ്സിനും ധൈര്യമായി പരീക്ഷിക്കാൻ പറ്റുന്ന ഒരു അടിപൊളി ഐറ്റം തന്നെയാണ് ഈ ഗീ റൈസ്. സാധാരണയിൽ നിന്നും വ്യത്യസ്തമായ രീതിൽ തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കയ്മറൈസ് – മുക്കാൽകിലോ,
- സൺഫ്ലവർ ഓയിൽ – 75എം എൽ
- ഗീ – ഒരു ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം- അരിയുടെ ഇരട്ടി
- കറുവപട്ട – ഒരു മീഡിയംകഷ്ണം
- ഗ്രാമ്പൂ – രണ്ട്
- ഏലക്ക – രണ്ട്
- അണ്ടി, മുന്തിരി – കുറച്ച്
- സവാള കനം കുറച്ച്അരിഞ്ഞത് – മീഡിയം സൈസ് ഒന്ന്
തയ്യാറാക്കുന്ന വിധം
കുക്കറിൽ ഓയിൽ ഒഴിച്ച് (ഒരു കിലോ അരിക്ക് 100എം എൽ ) ചൂടായാൽ അണ്ടിയും മുന്തിരിയും വറുക്കാം, ഇനി അതിലേക്ക് അരിഞ്ഞുവെച്ച സവാള ചേർത്ത് ഗോൾഡൻ നിറമാകുമ്പോൾ കോരിമാറ്റിവെക്കാം. ഇനി എടുത്ത് വെച്ച അരിയുടെ ഡബിൾ വെള്ളത്തിൽ നിന്നും അര കപ്പ് കുറച്ച് കുക്കറിലേക്ക് ഒഴിച്ചു കൊടുക്കാം. അതായത് മൂന്ന് അളവ് അരിയാണെങ്കിൽ അഞ്ചര അളവ് വെള്ളം. ഇനി ഉപ്പും സ്‌പൈസെസുമിട്ട് വെള്ളം നന്നായി തിളച്ചാൽ കഴുകി ഊറ്റിവെച്ച അരിയിട്ടുകൊടുക്കാം. നന്നായൊന്ന് ഇളക്കിയശേഷം കുക്കർ അടച്ചുകൊടുക്കണം. രണ്ടു വിസിൽ വന്നാൽ തീ ഓഫാക്കാം. ആവിപോയിക്കഴിഞ്ഞാൽ തുറന്ന് നെയ്യൊഴിച്ചുകൊടുക്കാം. ഒരു മിനിറ്റ്കഴിഞ്ഞ് മൊത്തത്തിൽ ഒന്ന് പതുക്കെ ഇളക്കി കൊടുക്കണം. വറുത്തുവെച്ചിരിക്കുന്ന ഉള്ളിയും മുന്തിരിയും അണ്ടിപരിപ്പും വിതറി കഴിക്കാം.