ചൂടെത്രയായാലും ചിലർ പുറത്തിറങ്ങും. അത്യാവശ്യങ്ങൾക്കു വേണ്ടി പുറത്തിറങ്ങാതിരിക്കുവാൻ കഴിയില്ലല്ലോ. എന്നാൽ വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രത്യകിഹ് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ കാതൽ വേണം. താപനില ഏറ്റവു കൂടുതലുള്ളത് ഉച്ചയ്ക്കാണ്
ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം?
വേനൽക്കാല യാത്രകൾ നമുക്ക് സൂര്യപ്രകാശത്തിൽ നിന്നു തന്നെ തുടങ്ങാം. പുറത്തിറങ്ങും മുൻപ് മുഖത്തും കൈകളിലും സണ്‍സ്ക്രീം തേക്കാന് മറക്കാതിരിക്കുക. വസ്ത്രം മറയ്ക്കാത്ത ചെവിയുടെ പിൻഭാഗം, കഴുത്ത് തുടങ്ങിയ ഇടങ്ങളിൽ നിർബന്ധമായും സൺസ്ക്രീൻ തേക്കുക.
നിങ്ങളുടെ ചർമ്മത്തിന് യോജിച്ച, മികച്ച എസ്പിഎഫ് ഉള്ള സൺസ്ക്രീം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണം തേക്കുവാൻ . സൂര്യതാപത്തിൽ നിന്നും നിങ്ങളുടെ ചർമ്മത്തെ തടയുക മാത്രമല്ല, കഠിനമായ വെയിലടിക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാവനും ഇത് സഹായിക്കും.
ചര്‍മ്മത്തിന് മാത്രം പോരല്ലേ, സൂര്യനിൽ നിന്നും നമ്മുടെ കണ്ണുകൾക്കും സംരക്ഷണം വേണ്ടേ.. പുറത്തിറങ്ങുമ്പോൾ സണ്‍ഗ്ലാസ് ധരിക്കുന്നത് കണ്ണുകളെ കേടുവരുത്താതിരിക്കും. ചുളുവിലയിൽ വഴിയരികിൽ നിന്നും വാങ്ങുന്ന സണ്‍ഗ്ലാസുകൾ ചിലപ്പോൾ കണ്ണുകൾക്കു അപകടകരമായേക്കാം.
മികച്ച ബ്രാൻഡഡ് സൺഗ്ലാസുകൾ വേണം ധരിക്കാൻ. അല്ലെങ്കിൽ ഒരു നല്ല കണ്ണടക്കടയിൽ പോയി അവരുടെ നിര്‍ദ്ദേശമനുസരിച്ച് ഒന്നു വാങ്ങാം.
വെള്ളം കുടിക്കുന്നതാണ് അടുത്തത്. വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ ശരീരത്തിലെ ജലാംശം ധാരാളമായി നഷ്ടപ്പെടും. ഇതൊഴിവാക്കുവാൻ ധാരാളം വെള്ളം കുടിക്കുക എന്നത് മാത്രമാണ് പോംവഴി. സോഫ്റ്റ് ഡ്രിങ്ക്സുകൾ, മദ്യം എന്നിവ മാറ്റിവെച്ച് വെള്ളം ഒരുപാട് കുടിക്കുക. പുറത്തിറങ്ങുമ്പോൾ കയ്യിൽ ഒരു കുപ്പി നിറയെ വെള്ളം കരുതുക.
കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാതിരിക്കുക. ഒരുപാട് രോഗങ്ങൾ പകരുന്ന സമയമാണ് വേനൽക്കാലം,. കണ്ടയിടങ്ങളിൽ നിന്നെല്ലാം വെള്ളം കുടിക്കുന്നതിനു പകരം തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാവും കൂടുതൽ നല്ലത്.
ശരീരത്തിന് വേണ്ട ഭക്ഷണം കഴിക്കാം
എന്തെങ്കിലും കഴിച്ച് വയറു നിറയ്ക്കാതെ ശരീരത്തിന് ആവശ്യമായിട്ടുള്ള, പോഷകങ്ങൾ ലഭിക്കുന്ന ഭക്ഷണ ക്രമത്തിലേക്ക് മാറുവാനാണ് ഈ സമയത്ത് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല, ജലാശം ധാരാളമായി അടങ്ങിയ ഭക്ഷണം വേണം കഴിക്കുവാനും. പഴങ്ങൾ, പച്ചക്കറികൾ, സാലഡ്, പഞ്ചസാര ചേർക്കാത്ത ജ്യൂസുകൾ, തൈര്, തുടങ്ങിവ ധാരാളമായി കഴിക്കാം.
അതേസമയം ഫാസ്റ്റ് ഫൂഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ, മധുരം, പഞ്ചസാര തുടങ്ങിവ കഴിവതും ഒഴിവാക്കുക.
വസ്ത്രത്തിന്‍റെ കാര്യത്തിലും ശ്രദ്ധ വേണം. കൊടുംചൂടിൽ പുറത്തിറങ്ങുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇറുകിയിരിക്കുന്നതോ പോളീസ്റ്റർ വസ്ത്രങ്ങളോ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. മാത്രമല്ല, കൈ നീളമില്ലാത്ത വസ്ത്രങ്ങൾ ധരിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. ഷോട്സ് ഒഴിവാക്കി, പാന്‍റ്സുകൾ ധരിക്കുന്നതും നല്ലതാണ്. ഒരു തൊപ്പി തലയിൽ വെക്കുന്നതും ഗുണം ചെയ്യും. ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ സോഫ്റ്റ് ഡ്രിങ്കുകൾ വാങ്ങി കുടിക്കുന്ന ശീലം നിർത്തുക