വിഴിഞ്ഞം, വലിയതുറ, കന്യാകുമാരി, നീണ്ടകര എന്നിവിടങ്ങളിൽ നിന്ന് മാത്രം മീൻ വാങ്ങും. ഉപഭോതാക്കളുടെ മനസ്സും വയറും ഒരുപോലെ നിറയണമെന്നു കരുതിയിട്ടാകും ഇവിടുത്തെ ഓരോ വിഭവവും പാകം ചെയ്യുന്നത് വളരെ ഹൈജീനിക്കായിട്ടാണ്. തിരുവനന്തപുരംകാർ മുബാറക്ക് ഹോട്ടലും, സലാവുദ്ധീൻ ഇക്കയെയും ഒരിക്കലും മറക്കില്ല. ഇവിടുത്തെ ഓരോ ഭക്ഷണത്തിനും ഗംഭീരമായ രുചിയാണ്.
ഏകദേശം 40 വർഷത്തിലധികമായി ഹോട്ടൽ മുൻബറക്ക് ചാല ബസാറിലുണ്ട്. ചാലയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവരും, ജോലിക്ക് പോകുന്നവരും അങ്ങനെ എല്ലാ ജനങ്ങളുടെയും പ്രിയപ്പെട്ട ഇടമാണ് മുബാറക്ക് ഹോട്ടൽ. മുബാറക്കിന്റെ പരിസരത്തേക്ക് എത്തുമ്പോൾ തന്നെ മീൻ പൊരിച്ചതിന്റെ മണം ഓരോരുത്തരെയും സ്വീകരിക്കുവാൻ എത്തും.
ചെറ്റക്കട മുബാറക്കായ കഥ
മുബാറക്ക് ഇരിക്കുന്ന അതെ സ്ഥലത്ത് കപ്പയും മീൻ കറിയും വിൽക്കുന്ന ഒരു കുഞ്ഞു കടയുണ്ടായിരുന്നു. 25 വയസ്സാണ് അന്ന് സലാവുദ്ധീൻ എന്ന ചെറുപ്പക്കാരനു. രാഷ്ട്രീയം പറച്ചിലും, സമാധാന ചർച്ചകളുമായി കടയുടെ പരിസരത്ത് നിരവധി ആളുകൾ തടിച്ചു കൂടി. കടയ്ക്ക് പ്രത്യകിച്ചും പേരിട്ടിട്ടില്ല. എല്ലാവരും ചെറ്റ കട എന്ന അഭിസംബോധന ചെയ്തു.
പതുക്കെ തിരുവനന്തപുരംകാർക്ക് ചെറ്റകടയിലെ ചെറുപ്പക്കാരന്റെ രുചി പരിചിതമായി. കപ്പയും, മീൻ കറിയും കഴിക്കാൻ കൂടുതൽ ആളുകളുണ്ടായി. പക്ഷെ സലാവുദ്ധീൻ എന്ന യുവ ഹോട്ടലുടമ പുറത്തേക്കിറങ്ങുമ്പോൾ ആളുകൾ ദേ ചെറ്റ പോകുന്നു എന്ന കളിയാക്കി വിളിച്ചു. അതിനു ശേഷമാണ് ചെറ്റ കട മുബറാക്കായി പരിണമിച്ചത്.
ഉപഭോക്താക്കളുടെ സമ്മാനം
ഓട് മേഞ്ഞ മേൽക്കൂര പിന്നീട് തകര മേൽക്കൂരയായി മാറി, ഇന്ന്, പുതുതായി നവീകരിച്ച മുബാറക് ഹോട്ടൽ, ഏകദേശം 150 പേർക്ക് ഇരിക്കാൻ കഴിയും, നഗരത്തിലെ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഡൈനിംഗ് ഡെസ്റ്റിനേഷൻ ആണ് ഇവിടം.
സലാവുദ്ധീൻ ഇക്കയ്ക്ക് വിവിധ രാജ്യങ്ങളിലെ കറൻസിയുടെ ശേഖരണമുണ്ട്. ഇവ ഹോട്ടലിൽ ആഹാരം കഴിക്കാനെത്തുന്നവർ നൽകിയതാണ് എന്ന് അദ്ദേഹം അനുഭവം പങ്കുവയ്ക്കുന്നുണ്ട്. നിരവധി പ്രമുഖരും സെലിബ്രിറ്റികളും ഇവിടെ വന്നു കഴിച്ചുട്ടുണ്ട്
ഹോട്ടലിൽ അതായത് ദിവസത്തേക്കുള്ള മീൻ മാത്രമേ സൂക്ഷിക്കുകയുള്ളു. തിരുവനന്തപുരത്തെ ഫ്രഷ് മീൻ കിട്ടുന്ന ഓരോ ഇടങ്ങളിലേക്കും മുബാറക്ക് ഹോട്ടലിനു വഴി അറിയാം. ഫ്രഷ് ആയ മത്സ്യം മാത്രമേ ഇവിടെ പാചകത്തിന് വേണ്ടി എടുക്കുകയുള്ളു. ഊണും മീനുമാണ് ഇവിടുത്തെ സ്‌പെഷ്യൽ വിഭവങ്ങൾ. നല്ലൊരു തൂശനിലയിൽ ചോറും കറികളും വിളമ്പും അതിന്റെ പിറകെ മീൻ ഫ്രൈ, മീൻ കറി എന്നിവ വരും.
മെനു
പാര ,കൊഞ്ച്, ചൂര , നെയ്മീൻ , അയല , നെത്തോലി , ആവോലി എന്നിങ്ങനെ കുറഞ്ഞത് ആറ് മുതൽ ഏഴ് വരെ വറുത്ത മത്സ്യങ്ങൾ ദിവസവും കാണാറുണ്ട്.
മത്സ്യം രണ്ട് ബാച്ചുകളായി എത്തുന്നു, ഒന്ന് രാവിലെ 7 മണിക്കും, അടുത്തത് 11.12 നും. ഉച്ചഭക്ഷണ സമയം വൈകുന്നേരം 4.30 ഓടെ കഴിയും. പിന്നീട് അപ്പവും മീൻ കറിയുമാണ് ലഭിക്കുക.
മസാല
ഓരോ ഇനം മീനിനും വെവ്വേറെ മസാലകളുണ്ട്. ഇഞ്ചി-വെളുത്തുള്ളി, , മുളക്, സുഗന്ധവ്യഞ്ജനങ്ങൾ, തൈര് എന്നിവ ചേർത്ത് ചതച്ചാണ് ഇവിടെ അടിസ്ഥാനപരമായി മസാല ഉണ്ടാക്കുന്നത്. പിന്നീട് ഓരോ മത്സ്യത്തിന്റെയും രുചിയ്ക്കും വേണ്ടി പ്രത്യകം മസാല തയാറാക്കും
വൈകുന്നേരങ്ങളിൽ, മെനു പരിമിതമാണ്, അരി പത്തിരിയോ ചപ്പാത്തിയോ ഉച്ചഭക്ഷണത്തിൽ മിച്ചം വരുന്നവയും ഒപ്പം ഫ്രൈയും മാത്രമേ ഉണ്ടാകൂ. തിരുവനന്തപുരത്ത് എത്തിയാൽ ഒരു വട്ടമെങ്കിലും ഉച്ചയ്ക്ക് മുബാറക്കിലെ ഊണ് കഴിച്ചിരിക്കണം