ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്

ഐശ്വര്യവും, സമ്പൽസമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാർത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു. വിഷുക്കണി കണ്ടുണർന്നും വിഷുക്കൈനീട്ടം നൽകിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു. കാർഷികസമൃദ്ധിയിലേക്കും കൺതുറക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കണ്ടുണരുന്ന കണി ആ വർഷം മുഴുവൻ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം.