ചപ്പാത്തി തയ്യറാക്കുമ്പോൾ പലപ്പോഴും അതിലേക്ക് അനുയോജ്യമായ കറി ഉണ്ടാക്കാൻ പാടുപെടാറുണ്ടോ? അല്ലെങ്കിൽ എന്നും ചിക്കിക്കണ് കറി തയ്യറാക്കുന്നവരാണോ? നല്ല സ്‌പൈസി ആയിട്ടുള്ള ഒരു കറിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ സോയ ചങ്ക്‌സ് ഒരടിപൊളി ഓപ്ഷൻ ആണ്. ചിക്കന്‍ ഗ്രേവിയുടെ അതേ രുചിയില്‍ സോയ ചങ്ക്‌സ് ഗ്രേവി തയ്യറാക്കിയാലോ?
ആവശ്യമുള്ള ചേരുവകള്‍
- സോയ ചങ്ക്‌സ് – 1 കപ്പ്
- എണ്ണ – 2 ടേബിള്‍സ്പൂണ്‍
- പൈനാപ്പിള്‍ – 1
- കറുവപ്പട്ട – 2 കഷണങ്ങള്‍
- വലിയ ഉള്ളി-2 (ചെറുതായി അരിഞ്ഞത്)
- വലിയ തക്കാളി – 1 (ചെറുതായി അരിഞ്ഞത്)
- ഉപ്പ് – ആവശ്യത്തിന്
- മുളകുപൊടി – 1 ടീസ്പൂണ്‍
- മല്ലിപ്പൊടി – 1 ടീസ്പൂണ്‍
- ജീരകപ്പൊടി – 1/4 ടീസ്പൂണ്‍
- ഗരം മസാല – 1/2 ടീസ്പൂണ്‍
- വെള്ളം – ഒന്നരക്കപ്പ്
- മല്ലിയില – അല്‍പം (ചെറുതായി അരിഞ്ഞത്) അരവ്
- തേങ്ങ – 1 കഷ്ണം
- ഇഞ്ചി – 1 കഷണം
- വെളുത്തുള്ളി – 7-8 അല്ലി
- ഗ്രാമ്പൂ – 3
- പെരുംജീരകം- 1 ടീസ്പൂണ്‍
- വെള്ളം – അല്പം
തയ്യറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് 1 കപ്പ് സോയചങ്ക്‌സ് വെള്ളത്തില്‍ ചേര്‍ത്ത് 10 മിനിറ്റ് കുതിര്‍ക്കാന്‍ വെക്കുക. ശേഷം മിക്സി ജാറില്‍ തേങ്ങ, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, പെരുംജീരകം, അല്‍പം വെള്ളം എന്നിവ ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കണം. 10 മിനിറ്റിനു ശേഷം, സോയചങ്ക്‌സിലെ വെള്ളം ഒഴിച്ച് മാറ്റി ഇവ ചെറുതാക്കി മുറിച്ചെടുക്കുക. ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച് ചൂടാക്കി പൈനാപ്പിള്‍, കറുവപ്പട്ട ബിരിയാണി ഇല എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം ഉള്ളി ചേര്‍ത്ത് നിറം മാറുന്നത് വരെ വഴറ്റുക. ശേഷം ഇതിലേക്ക് തക്കാളി ചേര്‍ത്ത് പാകത്തിന് ഉപ്പ് മിക്‌സ് ചെയ്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് 2 മിനിറ്റ് വഴറ്റുക. അരച്ച് വെച്ച തേങ്ങാ മിശ്രിതം ചേര്‍ത്ത് 2 മിനിറ്റ് നന്നായി ഇളക്കുക, തുടര്‍ന്ന് 1 1/2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി ഗ്രേവി തിളപ്പിക്കുക. ഗ്രേവിയിലെ വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ അതിലേക്ക് സോയ ചങ്ക്‌സ് ഇട്ട് ഇളക്കി നല്ലതുപോലെ മല്ലിയില തൂവി ഉപയോഗിക്കാവുന്നതാണ്.
Read also: ആഹാരത്തിന് ശേഷം അല്പം മധുരം ആകാം; മിക്‌സ്ഡ് ഫ്രൂട്ട് പുഡിംഗ് തയ്യറാക്കാം