മീന്‍കറികള്‍ ഇഷ്ട്ടപ്പെടാത്ത മലയാളികൾ ഇല്ല. തീന്മേശയിൽ മീൻ കറി നിർബന്ധമുള്ളവരായിരിക്കും പലരും.ഇതിലും വ്യത്യസ്തത തേടുന്നവരുണ്ട്. മത്തി, അയല തുടങ്ങിയ മീനുകളല്ലാതെ അല്പം വ്യത്യസ്തമായി സ്രാവ് മുളകിട്ടത് തയ്യാറാക്കിയാലോ? ഉച്ചയൂണിനും അത്താഴത്തിനും എല്ലാം കഴിക്കാവുന്ന ഒരുഗ്രൻ സ്രാവ് മുളകിട്ടത്.
ആവശ്യമായ ചേരുവകള്‍
- സ്രാവ്- 250 ഗ്രാം
- ഇഞ്ചി- ചെറിയ കഷ്ണം
- ചുവന്നുള്ളി- എട്ടെണ്ണം
- പച്ചമുളക്- നാലെണ്ണം
- കുടംപുളി- രണ്ടെണ്ണം
- കറിവേപ്പില- രണ്ട് തണ്ട്
- മുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍
- മല്ലിപ്പൊടി- അര ടീസ്പൂണ്‍
- വെളിച്ചെണ്ണ- ആവശ്യത്തിന്
- വെള്ളം- പാകത്തിന്
- ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയില്‍ ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കുടംപുളി, വെളിച്ചെണ്ണ, മുള്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ നല്ലതു പോലെ യോജിപ്പിച്ച് വെയ്ക്കാം. ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച സ്രാവ് ഇടുക. സ്രാവ് കഷ്ണങ്ങളാക്കി അതിലേക്ക് ഈ മാറ്റി വെച്ചിരിയ്ക്കുന്ന അരപ്പ് തേച്ച് പിടിപ്പിക്കാം. പത്ത് മിനിട്ട് കഴിഞ്ഞ് വെള്ളം അല്പം ഒഴിച്ച് അടുപ്പിലേക്ക് വെയ്ക്കാം. മീന്‍ വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കാം.