സ്വാദേറിയ കടല്‍ വിഭവമാണ് ചെമ്മീന്‍. ഇതുപയോഗിച്ചു പലതരം വിഭവങ്ങളും തയ്യാറാക്കാം. ചെമ്മീന്‍ ബിരിയാണി, ചെമ്മീൻ അച്ചാർ, ചെമ്മൺ റോസ്‌റ്, ചെമീൻ കറി.. അങ്ങനെ അങ്ങനെ പോകുന്നു ലിസ്റ്റുകൾ. ഇന്ന് ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു പുലാവ് ആയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യറാക്കുന്ന വിധം
അരി കഴുകി വെള്ളത്തിലിട്ട് അര മണിക്കൂര്‍ വയ്ക്കുക. ചെമ്മീന്‍ തോടു കളഞ്ഞ് വൃത്തിയാക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്തരച്ച് ചെമ്മീനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഒരു പാനിലോ പ്രഷര്‍ കുക്കറിലോ എണ്ണയോ നെയ്യോ ചൂടാക്കുക. ഇതില്‍ മുഴുവന്‍ മസാലകള്‍, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക. തക്കാളി അരിഞ്ഞതു ചേര്‍ത്തു വഴറ്റുക. ചെമ്മീന്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. അല്‍പനേരം ഇളക്കിയ ശേഷം അരി കഴുകിയതു ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ക്കുക. ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കണം. മല്ലിയില അരിഞ്ഞതു ചേര്‍ക്കാം. സവാള, കശുവണ്ടിപ്പരിപ്പ് എന്നിവ നെയ്യില്‍ വറുത്തു ചേര്‍ത്ത് അലങ്കരിയ്ക്കാം.