പൊള്ളുന്ന ചൂടിൽ ഉള്ളൊന്ന് തണുക്കാൻ കുക്കുമ്പര്‍ ജിഞ്ചര്‍ ജ്യൂസ്

പൊള്ളുന്ന ചൂടിൽ വെള്ളവും ജ്യൂസും പോലുള്ള പാനീയങ്ങള്‍ കുടിയ്‌ക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ആരോഗ്യത്തിനു മാത്രമല്ല, രോഗങ്ങള്‍ തടയാനും ഇത് സഹായിക്കും. പെട്ടെന്ന് ഉന്മേഷം നല്‍കുന്ന ആരോഗ്യദായകമായ ഒരു ജ്യൂസ് എളുപ്പത്തില്‍ തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • കുക്കുമ്പര്‍-1
  • ഇഞ്ചി- ഇടത്തരം കഷ്ണം
  • പഞ്ചസാര-3 ടീസ്പൂണ്‍
  • ജീരകപ്പൊടി-അര ടീസ്പൂണ്‍
  • ഉപ്പ്-അര ടീസ്പൂണ്‍
  • വെള്ളം-1 കപ്പ്

തയ്യറാക്കുന്ന വിധം

കുക്കുമ്പര്‍ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. ഇഞ്ചിയും തൊലി കളയുക. കുക്കുമ്പര്‍, ഇഞ്ചി, വെള്ളം എ്ന്നിവ ചേര്‍ത്തടിച്ച് ജ്യൂസാക്കുക. വേണമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം. ഇതിലേയ്ക്ക് ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇതില്‍ വേണമെങ്കില്‍ ഐസ് ചേര്‍ത്ത് ഉപയോഗിയ്ക്കാം.