ചൂടുകാലമാണ്. ശരീരവും മനസ്സും തണുപ്പിക്കേണ്ടത് ആവശ്യമാണ്. ശരീരത്തിന് കുളിര്മയേകാനുള്ള ഒരു വഴി ഇതിന് സഹായിക്കുന്ന പാനീയങ്ങളും പഴങ്ങളുമാണ്. ശരീരം തണുപ്പിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഫലവര്‍ഗമാണ് തണ്ണിമത്തന്. ഇത് ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ഇതുപോയോഗിച്ച് ഒരടിപൊളി സ്മൂത്തി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- തണ്ണമത്തന്‍- 1 കപ്പ്
- പഴം-1 വാനില
- യോഗര്‍ട്ട്-അര കപ്പ്
- പഞ്ചസാര ഐസ്
തയ്യറാക്കുന്ന വിധം
പഴം ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. തണ്ണിമത്തന് കുരു കളയുക. ഇതും പഴവും വാനില യോഗര്‍ട്ടും ചേര്‍ത്ത് മിക്സിയിലോ ബ്ലെന്ററിലോ അടിയ്ക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ക്കാം. പിന്നീട് പഞ്ചസാര ചേര്‍ത്ത് അടിയ്ക്കുക. പുറത്തെടുത്ത് ഐസ് ചേര്‍ത്ത് കഴിക്കാം.