കുട്ടികൾക്ക് ഇഷ്ട്ടപെട്ട ഫാസ്റ്റ്ഫുഡ് ഗണത്തില്‍ പെട്ട ഒരു വിഭവമാണ് പാസ്ത. പ്രത്യേകിച്ച്. ഓരോരുത്തരുടെ ഇഷ്ട്ടത്തിനനുസരിച്ച് പലതരത്തിലുള്ള പാസ്തകൾ തയ്യറാകാം. പല ആകൃതിയിലും പാസ്തകൾ ലഭിക്കും. മുട്ട പ്രേമികള്‍ക്ക് മുട്ട ചേര്‍ത്തുള്ള എഗ് പാസ്തയുണ്ടാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- പാസ്ത-1 കപ്പ്
- മുട്ട-4
- സവാള-1
- ക്യാപ്സിക്കം-1
- ക്യാരറ്റ്-ഒന്ന്
- പച്ചമുളക്-2
- ഗ്രേറ്റ് ചെയ്ത ചീസ്-അരകപ്പ്
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- ബട്ടര്‍ അല്ലെങ്കില്‍ എണ്ണ
- ഉപ്പ്
തയ്യറാക്കുന്ന വിധം
ക്യാരറ്റ്, സവാള, ക്യാപ്സിക്കം എന്നിവ അരിയുക. പച്ചമുളക് നെടുകെ കീറുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഇതിലേക്ക് പാസ്ത, ഉപ്പ്, അല്പം ബട്ടര്‍ എന്നിവ ചേര്‍ക്കുക. ഇത് വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റിക്കളഞ്ഞു വയ്ക്കുക. മുട്ട ഉടച്ച് നല്ലപോലെ ഇളക്കി ഇതില്‍ ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. ഒരു പാനില്‍ എണ്ണയോ ബട്ടറോ ചൂടാക്കുക. ഇതിലേക്ക സവാള, ക്യാപ്സിക്കം. ക്യാരറ്റ്, പച്ചമുളക് എന്നിവ ചേര്ത്ിതളക്കുക. ഇതിലേക്ക് മുട്ട മിശ്രിതം ചേര്‍ക്കണം. ഇതു വെന്തു കഴിയുമ്പോള്‍ ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കണം. ഇതിലേക്കു വേവിച്ചു വച്ച പാസ്തയും ചേര്‍ക്കുക. ഇവ നല്ലപോലെ ചേര്‍ത്തിളക്കി വേവിച്ച് ചൂടോടെ ഉപയോഗിക്കാം.