കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്മുള്ള ഒന്നാണ് ചോക്കലേറ്റ്. ചോക്ലേറ്റ് ഐസ്ക്രീം, കേക്ക്, ചോക്ലേറ്റ് സ്മൂത്തി എന്നിവയ്ക്കും പ്രിയപ്പെട്ടവർ ഏറെയുണ്ട്. വീട്ടിലെ കുട്ടികൾക്ക് ചോക്ലേറ്റ് സ്മൂത്തി തയ്യറാക്കി കൊടുത്ത് അവരെ വരുതിയിലാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സ്ടോബെറി-1 കപ്പ്
- വാനില ഫ്ളവേർഡ് യോഗര്‍ട്ട്-1 കപ്പ്
- ചോക്ലേറ്റ് സോസ്-4 ടേബിള്‍
- വിപ് ക്രീം
- ഐസ് ക്യൂബ്
തയ്യാറാക്കുന്ന വിധം
വിപ് ക്രീം, ഐസ് ക്യൂബ് എന്നിവയൊഴികെ എല്ലാം ബ്ലെന്ററില്‍ ഒരുമിച്ചടിയ്ക്കുക. ഇതിനു മുകളല്‍ വിപ് ക്രീം ചേര്‍ക്കാം. ഐസ് ക്യൂബുകള്‍ ചെറുതാക്കി ഉടച്ച് ഇതിലേക്കു ചേർക്കാം. സ്വാദേറും ചോക്കലെറ്റ് സ്മൂത്തി തയ്യാര്‍.