ജയ്പൂര്‍: വിവാഹിതനായ പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു യുവതിയെ അർദ്ധനഗ്നയായിനടത്തി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. ഇവരുമായി ബന്ധമുണ്ടായിരുന്ന ആളുടെ ഭാര്യയും ബന്ധുക്കളും ചേർന്നാണ് യുവതിയെ പരസ്യമായി ശിക്ഷിച്ചത്.
ബാർമറിലെ സർവാദി ഗ്രാമത്തില്‍ നടന്ന സംഭവത്തിൻ്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി കഴിഞ്ഞു. സംഭവത്തില്‍ രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിക്ക് തൻറെ ഭർത്താവുമായി ബന്ധമുണ്ടെന്ന് ഭാര്യ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് സംഭവം. ഇവർ കുടുംബത്തോടൊപ്പം ഗ്രാമത്തിലെത്തി യുവതിയെ അർധനഗ്നയാക്കി പരേഡ് നടത്തുകയായിരുന്നു. യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചാണ് നടത്തിയത്. ഇവർ സഹായത്തിനായി കേഴുന്നത് വീഡിയോയില്‍ കാണാം.