പ്രണയിച്ച പെൺകുട്ടിയെ തന്നെ വിവാഹം ചെയ്യുന്നത് ഭാഗ്യമാണെന്ന് നടൻ സലിം കുമാർ. അങ്ങനെയാണെങ്കിൽ ഓർമ്മകൾ നമ്മെ അലട്ടില്ല. നല്ല ഓർമ്മകളെ നമുക്ക് നമ്മുടെ ജീവിതത്തോടൊപ്പം കൂട്ടാമെന്നും സലിംകുമാർ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിനോടായിരുന്നും സലിംകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇണയില്ലാതെ ലോകം മുന്നോട്ടു പോകില്ല. പ്രകൃതിയിലെ ഒരു ജീവിയ്ക്ക് ഇണയില്ലാതെയില്ല. വിവാഹം ചെയ്യാതിരിക്കുന്നതിനോട് താത്പര്യമില്ല. എപ്പോഴാണെങ്കിലും നമുക്ക് ഇണ വേണം. നാലു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. പ്രണയിച്ച സമയത്ത് കത്തൊക്കെ നൽകിയിട്ടുണ്ട്്. ആ കത്തുകളെല്ലാം ഇപ്പോഴും രണ്ടുപേരും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും സലിം കുമാർ വ്യക്തമാക്കി.
ഒരാൾക്ക് ഒരു ഇണ എന്നതിലാണ് വിശ്വസിക്കുന്നത്. ഭർത്താവിന് ഭാര്യയും ഭാര്യയ്ക്ക് ഭർത്താവും മാത്രമേ കാണൂ. മക്കളൊന്നും തന്നോട് നീതി പുലർത്തിയില്ലെങ്കിലും പ്രശ്‌നമില്ലെന്നും ഭാര്യയാണ് നീതി പുലർത്തേണ്ടതെന്നും താരം അറിയിച്ചു. തിരിച്ചും അത് അങ്ങനെ തന്നെയായിരിക്കണം. നമുക്ക് എന്ത് വിഷമം ഉണ്ടെങ്കിലും അത് പറയാൻ കഴിയുന്ന നമ്മുടെ ഭാരങ്ങളെല്ലാം ഇറക്കി വെയ്ക്കാൻ കഴിയുന്ന ഇടമായിരിക്കണം പങ്കാളിയെന്നും താരം പറഞ്ഞു.
തന്റെ ഭാര്യയില്ലാതെ ഇപ്പോൾ തനിക്ക് ഒരിടത്തേക്കും പോകാൻ കഴിയില്ല. തന്റെ കാര്യങ്ങളെല്ലാം നോത്തുന്നത് ഭാര്യയാണ്. തനിക്ക് അമ്മയില്ല. ഒരു അമ്മയുടെ സ്‌നേഹം കൂടിയാണ് ഭാര്യയിലൂടെ ലഭിക്കുന്നത്. ഗൾഫിൽ നിന്നൊക്കെ ഷോ വരുമ്പോൾ ഇപ്പോൾ ആകെ പറയുന്ന ഡിമാൻഡ് തനിക്ക് രണ്ട് ടിക്കറ്റ് വേണമെന്നാണ്. ഒന്ന് തനിക്കും, മറ്റേത് ഭാര്യയ്ക്കും. ഇത് ഒകെയാണെങ്കിൽ മാത്രമേ പ്രതിഫലത്തിന്റെ കാര്യം പോലും സംസാരിക്കൂവെന്നും സലിംകുമാർ വ്യക്തമാക്കുന്നു.
വീട്ടുകാർ അറിയാതെയാണ് പ്രണയിച്ചത്. സീരിയസായുള്ള ഒരു പ്രണയം മാത്രമാണ് ഉണ്ടായിരുന്നത്. ആ പെൺകുട്ടിയെ തന്നെ വിവാഹം ചെയ്യാനും കഴിഞ്ഞു. വിവാഹാലോചനുമായി തന്റെ വീട്ടുകാരെ അയച്ചപ്പോൾ അവരുടെ ഭാഗത്ത് നിന്നും എതിർപ്പുണ്ടായല്ല. ആദ്യമായി താൻ സുനിതയ്ക്ക് സമ്മാനമായി നൽകിയത് ഒരു വാച്ച് ആണ്. വിവാഹം ഉറപ്പിച്ച ശേഷമാണ് ഈ സമ്മാനം നൽകിയത്. ദുബായിൽ സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴാണ് ആ വാച്ച് വാങ്ങിയതെന്നും സലീംകുമാർ ഓർത്തെടുക്കുന്നു.