മുഖ്യമന്ത്രി എന്നെ വര്‍ഗീയവാദിയെന്ന് വിളിച്ചു. എന്ത് വേണമെങ്കിലും വിളിച്ചോളൂ. വര്‍ഗീയ വാദിയെന്ന് മാത്രം വിളിക്കരുതെന്നും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോടു പറഞ്ഞു. ‘പൊളിറ്റിക്കലി മോട്ടിവേറ്റഡായ ചോദ്യങ്ങള്‍ എന്നോട് ചോദിക്കേണ്ട. ഉത്തരം കിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ദേഷ്യപ്പെട്ടു.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം തന്നോട് ചോദിക്കരുതെന്നും സി.പി.ഐ.എമ്മിന്റെ സെക്രട്ടറിയോട് ചോദിച്ചാല്‍ മതിയെന്നും കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാധ്യമങ്ങളുടെ പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് മുഖം തിരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ചലച്ചിത്ര നടി ശോഭന രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിന് എത്തിയപ്പോള്‍ കേരളം മതമൈത്രിയുടേതെന്ന് സമ്മതിക്കുന്നുണ്ടോ എന്ന ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ അതിലും രാജീവ് ഒഴിഞ്ഞു മാറുകയായിരുന്നു. നാളെ പറയാമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വിവി രാജേഷും പറഞ്ഞു. കേരളം മാത്രമല്ല, ഇന്ത്യയും അങ്ങനെ തന്നെയാണെന്നാണ് സ്ഥാനാര്‍ത്ഥിയുടെ ഒഴുക്കന്‍ മറുപടി.