യുവജനങ്ങളും, പ്രായമായവരും, കുട്ടികളും ഓരോ ഇരിപ്പിടങ്ങളിൽ നിലയുറപ്പിച്ചു. കടക്കാരിലൊരാൾ കറി വച്ച ചിക്കൻ തൂക്കി അളന്നു ഭക്ഷണ പ്രേമികൾക്ക് കൊടുക്കുന്ന തിരക്കിലാണ്. ചില സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ നമുക്കൊരു തൃപ്തി ഉണ്ടാകില്ല. ഇതിൽ കഷ്ണം ഒന്നുമില്ലല്ലോ? ടേസ്റ്റ് ഒട്ടുമില്ലല്ലോ, കറിയിൽ നിറച്ചും ഉള്ളി ആണല്ലോ അങ്ങനെ പരാതികൾ പലവിധം.
ഇവിടേക്ക് കടന്നു വരുന്നവർക്കു പരാതികൾ ഒന്നുമുണ്ടാകില്ല. ര്ച്ചയുടെ കാര്യത്തിൽ ഇവർ നിങ്ങളെ ആഡംബരത്തോടു കൂടി തന്നെ സ്വീകരിക്കും. സ്ഥലം വേറെങ്ങുമല്ല. തിരുവനന്തപുരത്തെ കട്ടച്ചൽ കുഴി. ഒരു നാടിന്റെ പേരിൽ അറിയപ്പെടുവാൻ തുടങ്ങിയ വിഭവമാണ് കട്ടച്ചൽ കുഴി ചിക്കൻ. ആരാധകർ ഏറെയുള്ള വിഭവമാണിത്.
കട്ടച്ചൽ കുഴി ചിക്കൻ തയാറാക്കുന്നത് ഇവരുടെ സീക്രട്ട് മസാല ഉപയോഗിച്ചിട്ടാണ്. 40 വർഷത്തിലധികം പാരമ്പര്യമുള്ള കടയാണ് കട്ടച്ചൽ കുഴി കൃഷണ ഹോട്ടൽ. 11 തരാം സ്പൈസസുകൾ ഉണക്കി പിടിച്ചാണ് ചിക്കനുപയോഗിക്കുന്ന മസാല തയാറാക്കുന്നത്. ഇതുവരെ മറ്റാർക്കും അറിയാത്ത ഈ രഹസ്യ മസാല കൂട്ടാണ് കട്ടച്ചൽ കുഴി ചിക്കന്റെ രുചിയും, പ്രശസ്തിയും വാനോളം ഉയർത്തുന്നത്. മസാലയിൽ കളർ, അജിനാമോട്ടോ തുടങ്ങിയ യാതൊരു സിന്തറ്റിക്ക് വസ്തുക്കളും ഉപയോഗിക്കില്ല
സ്വന്തമായി ഫാമുണ്ട് ഇവർക്ക്. അതിനാൽ നാടൻ കോഴികളെയാണ് കറി വയ്ക്കുവാൻ തെരഞ്ഞെടുക്കുന്നത്. കട്ടച്ചൽ കുഴി സ്‌പെഷ്യൽ ചിക്കൻ പെരട്ടു, കാന്താരി ചിക്കൻ പെരട്ടു, ചിക്കൻ തോരൻ, ഊണ്, പുട്ട് എന്നിവയാണ് ഇവിടെ ലഭിക്കുന്ന വിഭവങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ ആവിശ്യക്കാരുള്ള വിഭവം കട്ടച്ചൽ കുഴി സ്‌പെഷ്യൽ ചിക്കൻ പെരട്ടാണ്.
എല്ലാ രുചികളും സമമാണ്. ആട്ടിയ വെളിച്ചെണ്ണയിൽ കിടന്നു വെന്തു പരുവമായതിന്റെ രുചി ഓരോ ചിക്കൻ കഷ്ണത്തിലും നമുക്ക് അറിയാൻ സാധിക്കും. നാടൻ കറിവേപ്പിലയുടെയും, പുതിനയുടെയും സുഗന്ധം രുചിയുടെ മാറ്റ് ഒന്ന് കൂടി കൂട്ടും.
മൂന്നു വര്ഷം മുൻപ് ഇപ്പോൾ കട നിൽക്കുന്ന സ്ഥലത്ത് ചെറിയൊരു കടയായിരുന്നു. ഇപ്പോൾ കട കുറച്ചു കൂടി വിപുലീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മറ്റു പല സ്ഥലങ്ങളിലും ഇതേ പേരിൽ വ്യത്യസ്ത കടകളുണ്ട്.
എന്നാൽ ഇതൊന്നും ഒർജിനൽ കട്ടച്ചൽ കുഴി കൃഷ്ണ ഹോട്ടൽ ബ്രാഞ്ചുകൾ അല്ല. കടയുടെ ഉടമസ്ഥൻ പറയുന്നത് ഇത് ഞങ്ങൾക്ക് പാരമ്പര്യമായി കൈ മാറി വന്ന രഹസ്യ കൂട്ടാണ് ഇത് കുടുംബത്തിനകത്തു തന്നെ നിൽക്കട്ടെ എന്നാണ്. ഈ കൂട്ടിന്റെ മറ്റൊരു ഉദ്ദേശം ആരോഗ്യം വർധിപ്പിക്കുക എന്നത് കൂടിയാണ്. ആഹാരം ഔഷധമാണ് എന്നാണ് ഉടമസ്ഥനായ അധ്യാപകന്റെ അഭിപ്രായം.
രാവിലെ 10 മണി മുതൽ 11 വരെയാണ് കട പ്രവർത്തിക്കുന്നത്. കുറച്ചു വ്യത്യസ്തമായി ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോൾ നേരെ കൃഷണ ഹോട്ടലിലേക്ക് പോകാം. ഈ ഹോട്ടൽ നിങ്ങളെ നിരാശപ്പെടുത്തില്ല.
ബന്ധപ്പെടുവാൻ: 8921 65 8424