പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയതിനു ബദലായി മുഖ്യമന്ത്രി പിണറായി വിജയന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ്. ഭ്രാന്താലയത്തെ മനുഷ്യാലയം ആക്കിയതാണ് ഈ നാട്. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയന് പറഞ്ഞു.
നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതൊക്കെ കേന്ദ്രം ചെയ്തുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തില്‍ ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബിജെപി എത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് കേന്ദ്രം നല്‍കേണ്ട പണം കൃത്യമായി നല്‍കാതെയാണ് ആവാസ് പദ്ധതിയിലൂടെ വീട് നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. പുതിയ വീട് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ സഹായിക്കില്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വീട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ ലോഗോ പതിക്കണം എന്ന നിര്‍ദ്ദേശം പാലിക്കാതെ വന്നതോടെയാണ് ഇത്.
ലൈഫ് മിഷന് പദ്ധതി തുടങ്ങും മുമ്പ് മോദിയുമായി സംസാരിച്ചിരുന്നു. പദ്ധതി തുടങ്ങുന്ന കാര്യം അറിയിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇപ്പോള്‍ കേന്ദ്രം പണം നല്കാന് തയ്യാറായില്ല. വീടുകള്‍ പണിയാന്‍ സഹായിക്കില്ല എന്നാണ് കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.