സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന രണ്ട് റോഡുകള്‍ കൂടി ഗതാഗതത്തിന് തുറന്നു നല്‍കി. അട്ടക്കുളങ്ങര – കിള്ളിപ്പാലം റോഡ്, തൈക്കാട് ഹൗസ് – കീഴെ തമ്പാനൂർ ( എംജി രാധാകൃഷ്ണൻ റോഡ് )
ആദ്യ റീച്ച് എന്നിവയാണ് ഒന്നാം ഘട്ടം നവീകരണം പൂര്‍ത്തിയാക്കിയത്. മോഡല്‍ സ്കൂള്‍ ജംഗ്ഷനില്‍ മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പാളും കിള്ളിപ്പാലത്ത് സിറ്റി പൊലീസ് കമ്മീഷണറും റോഡ് തുറന്നു നല്‍കി. ജനങ്ങളും വ്യാപാരികളും ഉള്‍പ്പെടെ റോഡ് തുറന്നു നല്‍കുന്നതില്‍ പങ്കാളികളായി.
ഒന്നാംഘട്ടം ടാറിംഗ് പൂർത്തിയാക്കിയാണ് റോഡുകള്‍ തുറന്നു നല്‍കിയത് . ഡക്ടിലൂടെ കേബിളുകള്‍ കടത്തി വിട്ട് റോഡ് ഫോര്‍മേഷനും നടത്തി. നേരത്തെ 2 റോഡുകൾ പൂർണമായും സ്മാർട്ട് ആക്കി മാറ്റുകയും 5 റോഡുകൾ ആദ്യഘട്ട ടാറിംഗ് നടത്തി ഗതാഗതത്തിന് തുറന്ന് നൽകുകയും ചെയ്തിരുന്നു. ഇതിന് പുറമെ 25 റോഡുകളിലും നവീകരണം സാധ്യമാക്കി.
ഇനി ഗതാഗതം സാധ്യമാക്കാനുള്ള മൂന്ന് റോഡുകള്‍ കൂടി ഗതാഗത യോഗ്യമാക്കുന്നതിന് ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സ്മാർട്ട് സിറ്റി പദ്ധതിയിൽ ആദ്യകരാറുകാരൻ ഉപേക്ഷിച്ചതിനെ തുടർന്ന് നിലച്ചിരുന്ന റോഡ് പ്രവൃത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ ഇടപെടലിനെ തുടർന്ന് റീ ടെണ്ടർ നടത്തി പുനരാരംഭിക്കുക ആയിരുന്നു. ഓരോ റോഡിനും പ്രത്യേകം പ്രത്യേകം കരാർ നൽകിയാണ് പ്രവൃത്തി പുനരാരംഭിച്ചത്.