ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഇറാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഖത്തർ എയർവേസ്. പ്രധാന വിമാനത്താവളങ്ങളായ തെഹ്റാൻ, മഷാദ്, ഷിറാസ്, ഇസ്ഫഹാൻ എന്നിവടങ്ങളിലേക്ക് ദോഹയിൽ നിന്നും പതിവുപോലെ ഖത്തർ എയർവേസിൻെറ സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഇറാന്‍റെ വ്യോമമേഖല വീണ്ടും തുറന്ന സാഹചര്യത്തിലാണ് സർവീസുകൾ പുനരാരംഭിച്ചത്. ഇറാനിലെ ടെഹ്‌റാൻ, മഷാദ്, ഷിറാസ്, ഇസ്ഫഹാൻ എന്നിവയുൾപ്പെടെ നാല് ഗേറ്റ്‌വേകളിലേക്ക് ഖത്തർ എയർവേയ്‌സ് പ്രതിവാരം 20 വിമാനങ്ങൾ വീതം സർവീസ് നടത്തുന്നു.
അമ്മാൻ, ബെയ്‌റൂട്ട്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതായി അറിയിച്ചുകൊണ്ട് എയർലൈൻ ഇന്നലെ ഏപ്രിൽ 14 ന് യാത്രാ മുന്നറിയിപ്പ് നൽകി.
യാത്രക്കാർക്ക് അവരുടെ വെബ്‌സൈറ്റ് വഴിയുള്ള ഏറ്റവും പുതിയ യാത്രാ അലേർട്ടുകൾ സംബന്ധിച്ച് അപ്‌ഡേറ്റ് ചെയ്യാം. അല്ലെങ്കിൽ സഹായത്തിനായി +974 4144 5555 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിക്കാനും എയർലൈൻ നിർദ്ദേശിച്ചു.