ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യവുമായി ഹര്‍ജി. അഭിഭാഷകനായ ആനന്ദ് എസ്. ജോന്‍ധാലെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹിന്ദു, സിഖ് ദേവതകളുടേയും ആരാധനാലയങ്ങളുടേയും പേരില്‍ മോദി ബി.ജെ.പിക്ക് വേണ്ടി വോട്ട് ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ വോട്ടർമാർക്കിടയിൽ ജാതീയമായും മതപരമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനാൽ മോദിക്കെതിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനു നിർദേശം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രിൽ ഒൻപതിന് ഉത്തർപ്രദേശിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണ് ഹരജിയിൽ സൂചിപ്പിച്ചിരിക്കുന്നത്. പ്രസംഗത്തിൽ ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടുക മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ ഇടപെടണം. കേന്ദ്ര സർക്കാരിന്റെ ഹെലികോപ്ടറുകളിൽ ഉൾപ്പെടെ സഞ്ചരിച്ചാണ് മോദി ഈ പ്രസംഗങ്ങൾ നടത്തുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
നരേന്ദ്രമോദിക്കെതിരെ ഈ മാസം ആദ്യം ജോന്‍ധാലെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 153 (എ) പ്രകാരം മോദിക്കെതിരെ കേസെടുക്കണമെന്നും ജനപ്രാതിനിധ്യനിയമപ്രകാരം മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് ഉടന്‍ അയോഗ്യനാക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. എന്നാല്‍ ഈ പരാതിയില്‍ കമ്മിഷന്റെ ഭാഗത്തുനിന്ന് ഇന്നുവരെ യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് ജോന്‍ധാലെ ഹൈക്കോടതിയെ സമീപിച്ചത്.