തിരുവനന്തപുരം: സംസ്ഥാനത്തെ പൊള്ളുന്ന ചൂടിന് അറുതിയായി കാലവർഷം ഇത്തവണ പതിവിലും നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് അവസാന വാരത്തോടെ കാലവർഷമെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
സംസ്ഥാനത്ത് ഏപ്രിൽ 18 മുതൽ വേനൽമഴ ശക്തിപ്പെടും. അതുപോലെ തന്നെ ചൊവ്വാഴ്ചയും ബുധനാഴ്ചയും മധ്യ- തെക്കൻ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും.
ഏപ്രിൽ 20 നു ശേഷം വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിലും മഴയെത്തുമെന്നാണ് അറിയിപ്പ്.