ദില്ലി: പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ കേസ് പരിഗണിക്കവേ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്. അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്കത കാണിക്കാൻ തയാറല്ലെന്നും വ്യക്തമാക്കി സുപ്രീംകോടതി രാംദേവിൻ്റെ മാപ്പ് അപേക്ഷ തള്ളിയിരുന്നു. പത്ജ്ഞലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനപൂര്‍വം വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. കേസിൽ ബാബ രാംദേവ് ഉൾപ്പെടെയുള്ളവർ ഇന്ന് നേരിട്ട് ഹാജരാകണം എന്നാണ് കോടതി നിർദ്ദേശം.
Read also: ഒഡിഷയില്‍ ബസ് ഫ്ളൈ ഓവറില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ചു മരണം, 40 പേർക്ക് പരിക്ക്