ചപ്പാത്തി, പൊറോട്ട, പത്തിരി എന്നിവയുടെ കൂടെ കഴിക്കാവുന്ന ഒരു ടേസ്റ്റി കറി തയ്യറാക്കി നോക്കിയാലോ?സാധാരണ മുട്ടക്കറിയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു കിടിലൻ ഓംലെറ്റ് കറി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- മുട്ട – രണ്ടെണ്ണം
- ഉരുളക്കിഴങ്ങ് – ഒന്ന്
- തക്കാളി – ചെറുത് ഒന്ന്
- മുളകുപൊടി – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപൊടി – അരസ്പൂൺ
- തേങ്ങചിരവിയത് – ഒരുകപ്പ്
തയ്യാറാക്കുന്നവിധം
ഒരു മൺചട്ടിയിൽ ഉരുളക്കിഴങ്ങ് നുറുക്കിയതും തക്കാളി അരിഞ്ഞതും ഉപ്പും എരിവിന് ആവശ്യമായ മുളകുപൊടിയും അല്പം മഞ്ഞൾപൊടിയും വെള്ളവും ചേർത്ത് വേവിക്കണം. തേങ്ങ ചിരവിയതിൽ മഞ്ഞൾപൊടിയും രണ്ട് വെളുത്തുള്ളിയും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് മയത്തിൽ അരച്ചെടുക്കാം. ഇനി ഇത് വെന്തുകിടക്കുന്ന കറിയിൽ ചേർത്തിളക്കി ചൂടായാൽ തീ ഓഫ് ആക്കാം. ഇനി ഒരു ബൗളിൽ മുട്ടപൊട്ടിച്ചൊഴിച്ച് അടിച്ചെടുത്ത് ഓംലറ്റ് ഉണ്ടാക്കണം. ഇതിനെ കുഞ്ഞു കഷ്ണങ്ങളാക്കി കറി യിലേക്ക് ഇട്ടുകൊടുക്കണം ഇനി ചെറിയ ഉള്ളി അരിഞ്ഞതും കടുകും കറിവേപ്പിലയും വെളിച്ചെണ്ണയിൽ താളിച് ഇതിലേക്ക് ഒഴിച്ചുകൊടുത്താൽ ടേസ്റ്റിയും ഹെൽത്തിയുമായിട്ടുള്ളവെറൈറ്റി സൂപ്പർ ഓംലറ്റ് കറി റെഡി. വീഡിയോ കണ്ട് ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട് ചെയ്യണെ