വൈകുന്നേരം ചായക്ക് അല്‍പം മധുരമുള്ള പലഹാരം തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ വീട്ടിൽ തന്നെ ഇലയട തയ്യാറാക്കാവുന്നതാണ്. മധുരരപ്രിയരുടെ ഇഷ്ടഭക്ഷണം കൂടിയാണ് ഇലയട. തയ്യാറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി – 1 കപ്പ്
- ശര്‍ക്കര – 200 ഗ്രാം
- തേങ്ങ – 1 മുറി
- എലക്കായ – പാകത്തിന്
- ഉപ്പ് – 1 നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അരിപ്പൊടി എടുത്ത് അതിലേക്ക് അരിപ്പൊടി ഇട്ട് അതില്‍ നല്ലതുപോലെ ചൂടുവെള്ളം ഒഴിച്ച് കുഴച്ച് ഉപ്പും ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ ആക്കിയെടുക്കുക. ഇത് ഇലയില്‍ വെച്ച് അല്‍പം പരത്തിപ്പരത്തി ചപ്പാത്തി പരുവത്തില്‍ ആക്കാവുന്നതാണ്. ഇതിന് മുകളിലേക്ക് ആദ്യം തേങ്ങ ചിരകിയത് ഇടണം. അതിന് ശേഷം ഇതിലേക്ക് ശര്‍ക്കരയും ചേര്‍ക്കണം. അതിന് ശേഷം ഏലക്കപ്പൊടിയും ചേര്‍ത്ത് ഇത് നല്ലതു പോലെ പരത്തിയെടുക്കാവുന്നതാണ്. വാഴയില നാല് ഭാഗത്തും നിന്നും മടക്കി ഇത് ആവിയില്‍ പതിനഞ്ച് മിനിറ്റ് വേവിച്ചെടുക്കാവുന്നതാണ്. ഇതാ നല്ലതു പോലെ ആവി പറക്കുന്ന ഇലയട തയ്യാര്‍.