സര്‍ബത്ത് ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. എന്നാല്‍ അല്പം കൂടെ സ്പെഷ്യലായി പറഞ്ഞാല്‍ കുലുക്കി സര്‍ബത്തായിരിക്കും ആരാധകർ ഏറെ. നമ്മുടെ നാട്ടില്‍ അല്പം സ്പെഷ്യലാണ് ഇന്ന് കുലുക്കി സര്‍ബത്ത്. നാട്ടിലെ ആ കുലുക്കി സർബത്തിനെ വീട്ടിൽ തയ്യറാക്കിയാലോ?
ആവശ്യമായാ ചേരുവകൾ
- നാരങ്ങ- 1 എണ്ണം
- പഞ്ചസാര സിറപ്പ്- 2 ടേബിള്‍ സ്പൂണ്‍
- പച്ചമുളക്- 1 എണ്ണം
- ഇഞ്ചി നീര്- അര ടീസ്പൂണ്‍
- കശകശ- അര ടീസ്പൂണ്‍
- സോഡാ-1 ഗ്ലാസ്സ്
- ഐസ് പൊടിച്ചത്- 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ജാറില്‍ പഞ്ചസാര സിറപ്പ്, സോഡാ എന്നിവ ഒഴിയ്ക്കുക. നാരങ്ങ മുറിച്ച് ചെറുതായി പിഴിഞ്ഞ് അതിലിട്ട് ഇഞ്ചി നീര്, കശകശ, ഐസ് പൊടിച്ചത് എന്നിവയും ചേര്‍ത്ത് നന്നായി കുലുക്കുക. 20 സെക്കന്റോളം കുലുക്കിയ ശേഷം ഗ്ലാസ്സില്‍ പകര്‍ന്ന് ഉപയോഗിക്കാം.