ഒരുമിച്ചുള്ള ജീവിതമെന്നാൽ പരസ്പ്പരം അങ്ങോട്ടുമിങ്ങോട്ടും അറിയുക എന്നത് കൂടിയാണ്. ഒരു പനി വന്നാൽ ശുശ്രുഷിക്കുവാൻ മറ്റൊരാളുണ്ടാകുന്നത് ഭാഗ്യമാണ്. കാലം കഴിയും തോറും ശാരീരികമായ വ്യത്യാസങ്ങൾ മനുഷ്യർക്ക് സംഭവിച്ചു കൊണ്ടിരിക്കും. അതിലൊന്നാണ് സ്ത്രീകൾക്ക് സംഭവിക്കുന്ന ആർത്തവ വിരാമം
എന്താണ് ആർത്തവ വിരാമം
ആര്‍ത്തവ വിരാമം (Menopause) എന്നത് ശുശ്രുഷിക്കുവാൻ ആര്‍ത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. മിക്കവര്‍ക്കും 45 മുതല്‍ 55 വയസ്സിനുള്ളില്‍ ആര്‍ത്തവം നിലയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ 35 വയസ്സിനുശേഷം തന്നെ ചില സ്ത്രീകളില്‍ ആര്‍ത്തവവിരാമം സംഭവിക്കുന്നു. തെറ്റായ ജീവിതശൈലിയും അമിതമായ മാനസികസമ്മര്‍ദ്ദവും ആണ് ഇതിന്റെ മൂലകാരണം.
എന്തൊക്കെയാണ് ലക്ഷണങ്ങള്‍?
ക്രമം തെറ്റിയ പീരീയഡ്സ്
മാസമുറ ക്രമം തെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യുന്നു. ചിലര്‍ക്ക് പൊടുന്നനേ നില്‍ക്കുകയും ചെയ്യുന്നു. മാസമുറ ക്രമം തെറ്റുന്നത് മൂലം ചിലര്‍ക്ക് അമിത രക്തസ്രാവം ഉണ്ടാകുന്നു. ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമാണിതെങ്കിലും ഗൈനക്കോളജിസ്റ്റിനെ കണ്ട് മറ്റു കാരണങ്ങളൊന്നുമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഉഷ്ണം പറക്കല്‍
ഉഷ്ണം പറക്കല്‍ അഥവാ hot flushes 50% സ്ത്രീകളിലും ഉണ്ടാകാറുണ്ട്. സ്ത്രീകളെ ഏറ്റവും കൂടുതല്‍ അസ്വസ്ഥമാക്കുന്നത് ഈ പ്രശ്‌നമാണ്. ആര്‍ത്തവവിരാമത്തിന്റെ ആദ്യഘട്ടത്തിലാണ് ഇത് കൂടുതല്‍ അനുഭവപ്പെടാറുള്ളത്. ശരീരത്തില്‍ പെട്ടെന്ന് ചൂട് കൂടുകയും വിയര്‍ക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളില്‍ ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങള്‍ എന്നിവ അനുഭവപ്പെടാറുണ്ട്.
വരൾച്ച
ജനനേന്ദ്രിയങ്ങളും യോനിയിലും വരള്‍ച്ച അനുഭവപ്പെടാം. ലൈംഗികബന്ധം വേദനാജനകമായിത്തീരാന്‍ സാധ്യതയുണ്ട്. കൂടാതെ മൂത്രം പിടിച്ചു നിര്‍ത്താനുള്ള ശേഷി കുറയുകയും ചെയ്യുന്നു. അസ്ഥിഭംഗമാണ് മറ്റൊരു പ്രധാനമായ പ്രശ്‌നം. ആര്‍ത്തവ വിരാമത്തോടൊപ്പം കാല്‍സ്യത്തിന്റെ അളവ് കുറയുന്നു. ഇതുമൂലം അസ്ഥി അഥവാ എല്ലുതേയ്മാനം അഥവാ Osteoporosis എന്ന അസുഖമായി മാറുന്നു. ഇതുമൂലം കൈകാലുകള്‍ക്ക് വേദനയും നീരും ചെറിയ വീഴ്ചയില്‍ തന്നെ എല്ലൊടിയാന്‍ സാധ്യതയുമുണ്ട്.
ഹൃദ്രോഗങ്ങൾ
ആര്‍ത്തവ വിരാമത്തോടെ ഹൃദ്രോഗങ്ങള്‍ക്കും സാധ്യതയേറുന്നു. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഹൃദയത്തിന് ഒരു രക്ഷാകവചമാണ്. അത് നഷ്ടപ്പെടുമ്പോള്‍ ഹൃദ്രോഗങ്ങളും കൂടുന്നു.
ഈ കലയളവിൽ സ്ത്രീകൾക്ക് ആവിശ്യം കൃത്യമായ ഭക്ഷണം, ചികിത്സ, വ്യായാമം എന്നിവയാണ്. അതിനോടൊപ്പം തന്നെ വൈകാരികമായ സപ്പോർട്ടും അത്യന്തപേഷിതമാണ്