തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാൻ പോഷകഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. അതല്ലാതെ മുടി എത്ര ശ്രദ്ധിച്ചാലും വളരില്ല. മുടിക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് ബീറ്റാകരോട്ടിൻ ആണ്. അതിനോടൊപ്പം തന്നെ മറ്റു വിറ്റാമിനുകളും ആവശ്യമാണ്
ഏതൊക്കെ ഭക്ഷണം കഴിക്കാം?
ബദാം
പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിൻ ഇ, വിറ്റാമിന്‍ ബി1, ബി6 എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
വാള്‍നട്സ്
വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ തലമുടിക്കും ചര്‍മ്മത്തിനും വരെ നല്ലതാണ്. അതിനാല്‍ ഇരുമ്പ്, സിങ്ക് , കാത്സ്യം, വിറ്റാമിന്‍ ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
സണ്‍ഫ്ലവര്‍ സീഡ്
സൂര്യകാന്തി വിത്തുകള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിവളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ ഇ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്‍റുകള്‍ ശിരോചർമ്മത്തെ സംരക്ഷിച്ച് മുടിപൊഴിച്ചിലിൽ നിന്നു രക്ഷിക്കുന്നു.
ഈന്തപ്പഴം
ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ പതിവായി ഇവ കഴിച്ചാൽ മുടി വളരാൻ സഹായിക്കും.
ചിയ സീഡ്സ്
ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഇവയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
നിലക്കടല
ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയതാണ് നിലക്കടല. ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, അയൺ, പൊട്ടാസ്യം, കാത്സ്യം, കോപ്പർ തുടങ്ങിയ ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടി വളരാന്‍ സഹായിക്കും.