മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ ഇടം പിടിച്ചത് ഏറെ അഭിമാനകരമാണ്. ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും സ്ഥാനം നേടിയത്.
അടുത്തിടെ നടന്ന വനിതാ പ്രീമിയർ ലീഗിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെ ലെഗ് സ്പിന്നറാണ്. വയനാട് മാനന്തവാടി സ്വദേശിയും ഗോത്രവർഗ്ഗ വിഭാഗക്കാരിയുമായ സജന സജീവൻ മുംബൈ ഇന്ത്യൻസ് ടീമിലെ ഓൾറൗണ്ടറാണ്.
സജന നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ കളിക്കാരിയാണ്. ആശയും നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ ഭാഗമായിരുന്നു. ഇരുവർക്കും അഭിനന്ദനങ്ങൾ. കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആശംസകൾ നേരുന്നു.