വടകരയില്‍ കള്ളവോട്ടിന് സാധ്യത മുന്നില്‍ക്കണ്ട്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍. കള്ളവോട്ട് തടയാന്‍ നടപടി ആവശ്യപ്പെട്ടാണ് ഷാഫി കോതിയെ സമീപിച്ചത്. വടകരയില്‍ വ്യാപകമായി കള്ള വോട്ടിന് സാധ്യതയുണ്ടെന്നാണ് ഷാഫി പറമ്പില്‍ ആരോപിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം പ്രവര്‍ത്തകര്‍ ചെയ്തിട്ടുണ്ടെന്നും ഷാഫി ആരോപിക്കുന്നു.
ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സിപിഎം അനുഭാവികളാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഴുവന്‍ ബൂത്തുകളിലും വീഡിയോഗ്രാഫി വേണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെടുന്നു. വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി ബൂത്തുകളിലെത്താന്‍ കഴിയണം. പാനൂര്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്നും എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
മണ്ഡലത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ഇരട്ട് വോട്ടുണ്ടെന്ന് ആരോപിച്ച് ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആകെയുള്ള 13,93,134 വോട്ടര്‍മാരില്‍ 1,61237 ഇരട്ട വോട്ടെന്നാണ് അടൂര്‍ പ്രകാശ് ആരോപിക്കുന്നത്. വോട്ടര്‍പട്ടികയുടെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണമാണ് ഇരട്ടവോട്ട് ഇപ്പോഴും പട്ടികയില്‍ നിന്നും നീക്കം ചെയ്യാത്തതിന് കാരണമെന്നും അടൂര്‍ പ്രകാശ് ആരോപിക്കുന്നു.