നബാർഡ് ചെയർമാൻ ഷാജി കെ.വി. കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) സന്ദർശിച്ചു. നബാർഡ് ചെയർമാൻ ആയതിനുശേഷം ആദ്യമായിട്ടാണ് മലയാളി കൂടിയായ ശ്രീ. ഷാജി കെ.വി. കേരള ബാങ്ക് സന്ദർശിച്ചത്.
ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി. രവീന്ദ്രൻ, ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങൾ, നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ: ജി. ഗോപകുമാരൻ നായർ, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി. എം. ചാക്കോ,
എക്സിക്യൂട്ടീവ് ഡയറക്ടർ കെ.സി. സഹദേവൻ, ചീഫ് ജനറൽ മാനേജർമാരായറോയ് എബ്രഹാം, എ.ആർ. രാജേഷ്, സി. അബ്ദുൾ മുജീബ്, നബാർഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അമിതാബ് ഭാർഗവ്, കേരള ബാങ്ക് ജനറൽ മാനേജർമാർ എന്നിവർ സന്നിഹിതരായിരുന്നു.