തുറവൂരിൽ ഉയരപ്പാത നിർമാണത്തിനിടെ തൊഴിലാളി തൂണിനു മുകളിൽ നിന്ന് വീണു മരിച്ചു

തുറവൂർ : ഉയരപ്പാത നിർമാണത്തിനിടെ തൂണിനു മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. അരൂർ – തുറവൂർ ഉയരപ്പാത നിർമിക്കുന്നതിനിടെ ബിഹാർ സ്വദേശിയായ മുഹമ്മദ് സിയാദ് ആലം മുകളിൽ നിന്ന് വീണ്(28) മരിച്ചത്.

രാവിലെ 11.30ന് ചമ്മനാടിനു സമീപം തുണുകൾക്കു മുകളിൽ ഗർഡുകൾ സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം തുറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.

Read also :17 കാരനെ വീടിനുസമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ