Bigg Boss Malayalam Season 6: ഹൌസിനുള്ളിൽ വീണ്ടും ഉഗ്രൻ അടി പിടി ലഹള: വൈറലായി പ്രമോ വീഡിയോ

ബിഗ്‌ബോസ് മലയാളം സീസൺ ആറിൽ പുതിയ ആഴ്ചയിലേക്കുള്ള പവര്‍ റൂം മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ആദ്യത്തെ ടാസ്കില്‍ തന്നെ ഒരു ടീമിനുള്ളില്‍ ബഹളം ആരംഭിച്ചു. ഇതിന്‍റെ പ്രമോയാണ് ബിഗ് ബോസ് പുറത്തുവിട്ടിരിക്കുന്നത്. സായി കൃഷ്ണ, അഭിഷേക് എസ്, അഭിഷേക്, നന്ദന, നോറ എന്നിവര്‍ അടങ്ങിയ ടീമിലാണ് പുതിയ പ്രശ്നം ഉണ്ടാക്കിയത്.

പുതിയ ടാസ്കിന് വേണ്ടിയുള്ള ചര്‍ച്ചയിലാണ് പ്രശ്നം നടന്നത് എന്നാണ് വ്യക്തമാകുന്നത്. ഒരു കോമഡി ടാസ്കാണ് ബിഗ് ബോസ് നല്‍കിയത്. എന്നാല്‍ ചര്‍ച്ചയില്‍ ടാസ്ക് ഉണ്ടാക്കുന്നതില്‍ ജാന്‍ മോണി വിഷയം വേണമെന്ന് അഭിഷേകാണ് ആദ്യം പറഞ്ഞതെങ്കിലും നോറയാണ് പിന്നീട് ഇതില്‍ തന്നെ പറഞ്ഞ കാര്യങ്ങളും ഉള്‍പ്പെടുത്തണം എന്ന് പറഞ്ഞതോടെ ടീമില്‍ തര്‍ക്കമായി.

സായിയും അഭിഷേക് എസും രൂക്ഷമായി തന്നെ പ്രതികരിച്ചു. നന്ദനയും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഒടുവില്‍ തര്‍ക്കം റൂമിന് പുറത്തേക്ക് എത്തി. സായിയും അഭിഷേകും കിട്ടുന്ന സ്പേസില്‍ ഒക്കെ നോറയ്ക്ക് അവസരം നല്‍കിയിരുന്നു എന്നും നോറ എന്നാല്‍ പേഴ്സണല്‍ വൈരാഗ്യം അതില്‍ കുത്തിക്കേറ്റാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചു.

ഇതോടെ ബിഗ് ബോസ് പവര്‍ ടീമും മറ്റുള്ളവരും ഇടപെട്ടു. നോറയുടെ വാശിയാണ് പ്രശ്നത്തിന് കാരണം എന്നാണ് നോറ ഒഴികെയുള്ളവര്‍ ഒറ്റക്കെട്ടായി പറഞ്ഞത്. ജാന്‍ മോണി അടങ്ങുന്ന പവര്‍ ടീം നോറയില്ലാതെ പ്രാക്ടീസ് ചെയ്ത് ടാസ്കിന് തയ്യാറെടുക്കാന്‍ ടീമിനോട് നിര്‍ദേശിക്കുന്നത് കാണാമായിരുന്നു.

എന്തായാലും കൂടുതല്‍ വിശദമായ കാര്യങ്ങള്‍ ചൊവ്വാഴ്ച രാത്രി പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിലൂടെ പുറത്ത് എത്തും എന്ന് കരുതാം.

Read also: ‘അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഊറിവരുന്ന ഒരു ചിരിയാണ് ഈ സിനിമ’: ‘വർഷങ്ങൾക്കു ശേഷം’ കണ്ട് മോഹൻലാൽ