വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് കാട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണ് തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. കെ.കെ ശൈലജയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാപകമായി വ്യാജ പ്രചരണം നടത്തുന്നു.
വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട പരാതി പോലീസിന് സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപിക്കുന്നുണ്ട്. മതപണ്ഡിതന് എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമം നടക്കുന്നു. ചില ഫോട്ടോകളില്‍ ആളുകളെ അടര്‍ത്തി മാറ്റി ചില വ്യക്തികളെ ചേര്‍ത്ത് വെച്ച് വ്യാജ നിര്‍മ്മിതിയും പ്രചാരണങ്ങളും സംഘടിപ്പിക്കുന്നു. സെമിനാറില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചും ചില ഭാഗങ്ങള്‍ ദുഷ്ടലാക്കോടെ അടര്‍ത്തിമാറ്റിയും വ്യാജ പ്രചരണം നടത്തുകയാണ്.
സ്വകാര്യ ചാനലിലിന് നല്കിയ ഇന്റര്‍വ്യൂവിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി പ്രചരിപ്പിച്ച് മുസ്ലിം വിരുദ്ധയാക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല ചുവയോടെ പ്രചരിപ്പിച്ചു. ശൈലജയെ വ്യാജ കാര്‍ഡുകളുണ്ടാക്കി അപഹസിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
വോട്ടര്‍മാരെ പ്രത്യേകിച്ച് മുസ്ലീം വോട്ടര്‍മാരെ തെറ്റായി സ്വാധീനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ യു. ഡി. എഫ് സ്ഥാനാര്‍ത്ഥി നടത്തുന്നെന്നും ആരോപിച്ചിട്ടുണ്ട്. കുടുംബ ഗ്രൂപ്പൂകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.