റിയൽമി പി1 5ജി, റിയൽമി പി1 പ്രോ 5ജി മോഡലുകൾ വളരെ വേഗമാണ് വിപണി കീഴടക്കിയത്. ബേസിക് മോഡലിന് മീഡിയടെക് ഡൈമെൻസിറ്റി 7050 എസ്ഒസി ആണ് കരുത്ത് പകരുന്നത്. ഉയർന്ന നിലവാരമുള്ള പ്രോ പതിപ്പ് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ് ഒരുക്കിയിരിക്കുന്നത്.
45W വയർഡ് SuperVOOC ചാർജിംഗിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററികയാണ് ഈ രണ്ട് ഫോണുകളിലും കമ്പനി നൽകിയതെന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ ദിവസം റിയൽമി പാഡ് 2 വൈ-ഫൈ വേരിയന്റിനും റിയൽമി ബഡ്‌സ് ടി 110നും ഒപ്പമാണ് ഈ കരുത്തുറ്റ ബജറ്റ് ഫോൺ അത്ഭുതങ്ങൾ കൂടി റിയൽമി രംഗത്തിറക്കിയത്.
റിയൽമി പി1 മോഡലിൽ 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോഎൽഇഡി ഡിസ്‌പ്ലേയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. നനഞ്ഞ കൈകളാലോ മഴയിലോ ഫോൺ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന റെയിൻ വാട്ടർ ടച്ച് സവിശേഷത കൂടി ഈ പാനൽ നൽകുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 7050 എസ്ഒസി ചിപ്‌സെറ്റ് ഉള്ള റിയൽമി പി1 8ജിബി വരെ റാമും 256ജിബി വരെ ഓൺബോർഡ് സ്‌റ്റോറേജുമായാണ് വരുന്നത്. 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും പിന്നിൽ 2 മെഗാപിക്‌സൽ ഡെപ്ത്ത് സെൻസറും മുൻ ക്യാമറ സ്ലോട്ടിനുള്ളിൽ 16 മെഗാപിക്‌സൽ സെൻസറും ആണ് കമ്പനി നൽകിയത്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 എസ്ഒസി ജോഡിയാക്കിയ 8ജിബി റാമും 256ജിബി വരെ ഇൻബിൽറ്റ് സ്‌റ്റോറേജുമാണ് ഇതിൽ നൽകുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ കർവ്ഡ് ഒഎൽഇഡി ഡിസ്‌പ്ലേയിലാണ് ഫോണിൽ റിയൽമി നൽകുന്നത്.
ക്യാമറയുടെ കാര്യത്തിൽ ഈ ഫോൺ ഒട്ടും പുറകിൽ അല്ല. 50-മെഗാപിക്‌സൽ സോണി എൽവൈടി-600 പ്രൈമറി റിയർ സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷനും സജ്ജീകരിച്ചിരിക്കുന്നു. ലൈറ്റ് ഫ്യൂഷൻ, അൾട്രാ എച്ച്ഡിആർ, നൈറ്റ് ഐ ഫീച്ചറുകൾ എന്നിവയും ഫോണിൽ ഉണ്ട്.
ബജറ്റ് ഫോൺ ആയാണ് ഇത് റിയൽമി അവതരിപ്പിച്ചത്. റിയൽമി പി1 5ജിയുടെ 6ജിബി + 128ജിബി ഓപ്ഷൻ്റെ വില Rs. 14,999 രൂപയാണ്. 8 ജിബി + 256 ജിബി വേരിയൻറ് 16,999 രൂപയ്ക്കാണ് വിൽക്കുന്നത്. പീക്കോക്ക് ഗ്രീൻ, ഫീനിക്‌സ് റെഡ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.